(truevisionnews.com) ഓണത്തിന് സദ്യ നിർബന്ധമാണ്. സദ്യ എന്ന് കേട്ടാൽ തന്നെ ഒരുപാട് കറികളും, പായസവുമാണ് മനസ്സിലേക്ക് കടന്നുവരിക.

പായസമില്ലാതെ സദ്യ പൂർണമാകില്ല. നമുക്കേവർക്കും ഇഷ്ടപ്പെട്ട പാൽ പായസം എങ്ങനെയാണ് തയ്യാറാക്കുക എന്ന് നോക്കിയാലോ?
ചേരുവകൾ
ഉണക്കലരി (പായസം അരി ) - അര കപ്പ്
വെള്ളം - 2 കപ്പ്
പാൽ - 1 ലിറ്റർ
പഞ്ചസാര - 5 ടേബിൾ സ്പൂൺ
ഉപ്പ് - ഒരു നുള്ള്
നെയ്യ് - അര ടീസ്പൂൺ
തയ്യാറാകുന്ന വിധം
ഉണക്കലരി നന്നായി കഴുകി പ്രഷർ കുക്കറിൽ ഇട്ട് 2 കപ്പ് വെള്ളം ഒഴിക്കുക. മീഡിയം തീയിൽ ഇട്ട് 2 വിസിൽ വരുന്നത് വരെ അരി വേവിക്കുക.
വേവിച്ചെടുത്ത അരിയിലേക്ക് പാൽ ഒഴിക്കുക. അതിനുശേഷം നന്നായി തിളപ്പിച്ച് എടുക്കുക. ചെറുതായി തിളക്കാൻ തുടങ്ങിയാൽ പഞ്ചസാര ചേർക്കുക.
മധുരത്തിനനുസരിച്ച് പഞ്ചസാരയുടെ അളവ് കൂട്ടുകയും, കുറയ്ക്കുകയും ചെയ്യാം. പഞ്ചസാര ഇട്ടതിനുശേഷം ചെറുതീയിൽ പായസം പിങ്ക് നിറം ആകുന്നത് വരെ ഇളക്കുക.
ഇതിലേക്ക് ഉപ്പ്, നെയ്യ് എന്നിവ ചേർക്കുക. പായസം തയാറായി കഴിഞ്ഞാൽ 15 മിനിറ്റ് അടച്ച് വെക്കുക. ഇനി സ്വാദിഷ്ടമായ പാൽ പായസം കഴിക്കാം.
#Delicious #palpayasam #Onam #canbe...
