വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാനും രാവിലെ ബ്രേക്ക് ഫാസ്റ്റ് ആയി കഴിക്കാനും പറ്റുന്ന രുചികരമായ ഒരു എണ്ണ കടിയാണ് മുട്ടയപ്പം.കണ്ണൂരുകാരുടെ സ്പെഷ്യൽ വിഭവമായ മുട്ടയപ്പം വളരെ എളുപ്പത്തിൽ തയ്യാറാക്കിയാലോ

ചേരുവകൾ
- അരി - 500 ഗ്രാം
- ചോറ് - 175 ഗ്രാം
- ഉപ്പ്
- വറുക്കാനുള്ള എണ്ണ
തയ്യാറാക്കുന്ന വിധം:
● അരി 4 മണിക്കൂർ കുതിർത്ത് വയ്ക്കുക എന്നിട്ട് നന്നായി കഴുകുക
● അരിയിൽ ചോറും ഉപ്പും ചേർത്ത് യോജിപ്പിച്ച്, കുറച്ച് വെള്ളം ഉപയോഗിച്ച് നന്നായി അരച്ചെടുക്കുക
● ഒരു പാനിൽ എണ്ണ ചൂടാക്കി, അതിലേക്ക് ഓരോ സ്പൂൺ വീതം മാവ് ഒഴിക്കുക
● നന്നായി മൊരിഞ്ഞുകഴിഞ്ഞാൽ എണ്ണയിൽ നിന്നും എടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക
ചൂടോടുകൂടി തന്നെ വിളമ്പാവുന്നതാണ്.
#muttayappam #preperation #easily
