#cookery | വൈകുന്നേരം കറുമുറെ കഴിക്കാൻ നല്ല ചൂട് ഉള്ളി പക്കാവട ഉണ്ടാക്കാം ...

#cookery |  വൈകുന്നേരം കറുമുറെ കഴിക്കാൻ നല്ല ചൂട് ഉള്ളി  പക്കാവട ഉണ്ടാക്കാം ...
Aug 26, 2023 12:58 PM | By Susmitha Surendran

(truevisionnews.com)  ചായക്കൊപ്പം ക്രിസ്പി ആയിട്ടുള്ള പലഹാരം കഴിക്കാൻ ഇഷ്ടമുള്ളവരാകും കൂടുതൽ ആളുകളും. വൈകുന്നേരം ചായക്കടയിൽ പോകുവാണേൽ ചൂട് ചായയും ചൂട് ഉള്ളി പക്കാവടയും ആസ്വദിച്ച് കഴിക്കുന്നവരാകും നമ്മൾ.

ചായക്കടയിൽ എന്നും പോയ് കഴിക്കാൻ പറ്റിയെന്ന് വരില്ല. എന്നാൽ അതൊന്ന് നമ്മുടെ വീട്ടിൽ തയ്യാറാക്കി നോക്കിയാലോ? കറുമുറെ കഴിക്കാൻ ഉള്ളി പക്കാവട എങ്ങനെ തയാറാക്കാമെന്ന് നമുക്ക് നോക്കാം.

ചേരുവകൾ

1. സവാള -3 (കനം കുറച്ച് നീളത്തിൽ അരിഞ്ഞത്)

2. പച്ചമുളക് -  3 എണ്ണം (ചെറുതാക്കി അരിഞ്ഞത് )

3. ഇഞ്ചി - ചെറിയ കഷ്ണം (ചെറുതാക്കി അരിഞ്ഞത് )

4. കറിവേപ്പില, മഞ്ഞൾപൊടി, ഉപ്പ് - ആവശ്യത്തിന്

5. പെരുംജീരകം - 1 ടീസ്പൂൺ

6. മല്ലിയില - 3 ടേബിൾ സ്പൂൺ

7. മുളക് പൊടി - 1/2 ടേബിൾ സ്പൂൺ

8. കായംപൊടി - 1/2 ടീസ്പൂൺ

9. എണ്ണ - 1 ടീസ്പൂൺ

10. കടലപ്പൊടി - 3/4 കപ്പ്

11. അരിപൊടി - 1/4 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ സവാള, പച്ചമുളക്, ഇഞ്ചി , കറിവേപ്പില, പെരുംജീരകം, മല്ലിയില , മുളക് പൊടി, കായംപൊടി, എണ്ണ  എന്നീ ചേരുവകൾ എടുത്ത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം കടലപ്പൊടിയും, അരിപ്പൊടിയും കൂടി ചേർത്ത് നന്നായി കുഴക്കുക.

മിശ്രിതം ഡ്രൈ ആവുന്നതായ് തോന്നുന്നുണ്ടെങ്കിൽ അല്പം വെള്ളം ചേർക്കുക. വെള്ളം കൂടാതെ ശ്രദ്ധിക്കണം. എല്ലാം നന്നായി മിക്സ് ആയതിനു ശേഷം ചെറിയ ഉരുളകളാക്കുക.

ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ഈ ഉരുളകൾ ഇട്ട് ബ്രൗൺ നിറമാകുന്നു വരെ വറുത്തെടുക്കുക. നാലുമണിക്ക് കഴിക്കാൻ പറ്റുന്ന നല്ല ചൂട്, മൊരിഞ്ഞ ഉള്ളി പക്കാവട തയ്യാറായി.

#Easy #prepare #pakkavada #recipe

Next TV

Related Stories
കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

Apr 28, 2025 11:01 PM

കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

ചുട്ടുപൊള്ളുന്ന വേനലിൽ മനസ്സും ശരീരവും തണുപ്പിക്കാൻ ഒരു കിടിലൻ ജ്യൂസ് തയാറാക്കാം ...

Read More >>
പപ്പായ ഉണ്ടോ വീട്ടിൽ? എങ്കിൽ കിടിലൻ ഒരു ഉപ്പേരി തയാറാക്കി നോക്കിയാലോ

Apr 25, 2025 08:59 PM

പപ്പായ ഉണ്ടോ വീട്ടിൽ? എങ്കിൽ കിടിലൻ ഒരു ഉപ്പേരി തയാറാക്കി നോക്കിയാലോ

നിരവധി ആരോഗ്യ ഗുണമുള്ള ഒരു പച്ചക്കറിയാണ് പപ്പായ....

Read More >>
Top Stories