ശാന്തമായി ഒഴുകുന്ന കടലുണ്ടി പുഴയുടെ ഓളങ്ങളിൽ കണ്ടൽ കാടുകൾക്കിടയിലൂടെയുള്ള യാത്ര ...... അതും ഉല്ലാസത്തോണിൽ ..... സഞ്ചരികളെ ഇതിലെ ..... ഇതിലെ.... കണ്ടൽകാടിന്റെ ഔഷധക്കാറ്റിനൊപ്പം കടലുണ്ടി പക്ഷി സാകേതത്തിലെ ഹരിത കാഴ്ച്ചകളും ഈ തോണിയിൽ ഇരുന്ന് ആസ്വദിക്കാം.

കടലുണ്ടിയിലെ സ്ഥിര താമസക്കാരായ പക്ഷികളും വല്ലപ്പോഴും വിരുന്നിനെത്തുന്ന ദേശാടനക്കിളികളും പറന്നു വരുന്നതും പറന്നകലുന്നതും കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്. പുഴയുടെ പാലത്തിനുമുകളിൽ ചൂളം അടിച്ച് വരുന്ന തീവണ്ടിയും നയനമനോഹരമായ ദൃശ്യം തന്നെയാണ്. സഞ്ചാരികൾക്ക് ദൃശ്യങ്ങൾ പകത്താനും ആസ്വദിക്കാനും കഴിയുന്ന നല്ലൊരിടമാണിവിടം എന്നത് നിസ്സമതം പറയാം.
ഇപ്പോൾ ഓണക്കാലത്ത് ഉല്ലാസ തോണി യാത്രയ്ക്ക് ഒരുങ്ങുകയാണ് കടലുണ്ടിപുഴ. വള്ളികുന്ന്, കടലുണ്ടി പഞ്ചായത്തുകളിലെ വിവിധ കടവുകളിലും ബലാതിരുത്തിയുടെ കടവുകളിലുമായാണ് യാത്രാ ബോട്ടുകൾ ഒരുങ്ങുന്നത്. അവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
#DuringOnam #Kadulundipuzha #attracts #travelers #merry-go-round
