കൂട്ടുകിടക്കാന്‍ വന്ന ബാലനെ വയോധിക പീഡിപ്പിച്ചെന്ന കേസിനു പിന്നില്‍ വന്‍ വഴിത്തിരിവ്

കൂട്ടുകിടക്കാന്‍ വന്ന ബാലനെ വയോധിക പീഡിപ്പിച്ചെന്ന കേസിനു പിന്നില്‍ വന്‍ വഴിത്തിരിവ്
Nov 29, 2021 05:29 PM | By Vyshnavy Rajan

കൊല്ലം : കൂട്ടുകിടക്കാന്‍ വന്ന ബാലനെ വയോധിക പീഡിപ്പിച്ചെന്ന കേസിനു പിന്നില്‍ വന്‍ വഴിത്തിരിവ്. അയല്‍വാസിയുടെ വീട്ടില്‍ ചാരായം വാറ്റുന്ന വിവരം എക്സൈസിനെ അറിയിച്ചതിന് പ്രതികാരമായി വയോധികയെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

വയോധികയ്ക്ക് കൂട്ടുകിടക്കാന്‍ വന്ന 13 കാരനെ ഇവര്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യം ലഭിക്കാതെ 45 ദിവസം ജയിലില്‍ കിടക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പീഡന കഥയുടെ സത്യാവസ്ഥ പുറത്തു വന്നത്. ഇ

തോടെ വയോധിക പോലീസില്‍ പരാതി നല്‍കി. വയോധികയുടെ മകനാണ് അയല്‍വാസിയുടെ ഫാംഹൗസില്‍ ചാരായം വാറ്റുന്ന വിവരം എക്സൈസില്‍ അറിയിച്ചത്. ഇതിനെ തുടര്‍ന്ന് അയല്‍വാസി ആണ് ഇവരെ കള്ളക്കേസില്‍ കുടുക്കിയത്. പട്ടികജാതിക്കാരിയായ തനിക്ക് പോക്സോ കള്ളക്കേസില്‍ 45 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നുവെന്ന് 73കാരിയായ ശ്രീമതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

കുളത്തൂപ്പുഴയിലാണ് സംഭവം. സമീപവാസിയുടെ പതിനാലുകാരനായ മകനെ പീഡിപ്പിച്ചെന്ന കേസിലാണ് ശ്രീമതിയെ തടവിലാക്കിയത്. സംഭവത്തെ കുറിച്ച്‌ ശ്രീമതി പറയുന്നത് ഇങ്ങനെ; 'വാക്സീന്‍ സ്വീകരിച്ച്‌ വീട്ടിലേക്ക് എത്തിയ തന്നെ ഉടന്‍ എത്തിക്കാമെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യത്തിന് ആളുണ്ടോയെന്ന് ചോദിച്ച ശേഷം റിമാന്‍ഡ് ചെയ്തു.

കേസിന്റെ വിവരം തന്നെ അറിയിക്കുകയോ വാദം കേള്‍ക്കുകയോ ചെയ്തില്ല'- ശ്രീമതി പറയുന്നു. കേസ് പുനരന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. തകര്‍ന്ന് വീഴാറായ വീട്ടില്‍ തനിച്ചാണ് ശ്രീമതിയുടെ താമസം. ഇവര്‍ക്ക് കൂട്ടുകിടക്കാനായിരുന്നു ബാലന്‍ എത്തിയിരുന്നത്. സംസ്ഥാനത്ത് പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്ന നിരവധി സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്.

A major turning point behind the case of an elderly woman molesting a boy who came to sleep with her.

Next TV

Related Stories
ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ

Jan 26, 2022 05:51 PM

ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ

ഒന്‍പതു വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിൽ പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ. 10, 12 വയസ്സുള്ള കുട്ടികളെയാണ് പൊലീസ്...

Read More >>
അഞ്ച് വയസുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി; ബന്ധുവിനായി തിരച്ചില്‍ ഊര്‍ജിതം

Jan 25, 2022 09:24 PM

അഞ്ച് വയസുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി; ബന്ധുവിനായി തിരച്ചില്‍ ഊര്‍ജിതം

ഒഡീഷയിലെ പുരിയിൽ അഞ്ച് വയസുകാരി ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ബന്ധുവിനായി തിരച്ചില്‍ ഊര്‍ജിതം. കുട്ടിയുടെ കുടുംബവുമായി പരിചയമുള്ള...

Read More >>
ദളിത് യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍സ്റ്റബിളിനു സസ്പെന്‍ഷന്‍

Jan 25, 2022 09:13 PM

ദളിത് യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍സ്റ്റബിളിനു സസ്പെന്‍ഷന്‍

ദളിത് യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍സ്റ്റബിളിനു...

Read More >>
ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച സംഭവം; കാമുകന്‍ അറസ്റ്റില്‍

Jan 25, 2022 05:03 PM

ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച സംഭവം; കാമുകന്‍ അറസ്റ്റില്‍

ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകനെ പോലീസ് അറസ്റ്റ്...

Read More >>
പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ

Jan 24, 2022 09:08 PM

പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ

പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ....

Read More >>
രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് പറഞ്ഞു; ഭാര്യയ്ക്ക്‌ ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം

Jan 24, 2022 03:30 PM

രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് പറഞ്ഞു; ഭാര്യയ്ക്ക്‌ ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം

രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് പറഞ്ഞതിന് ഭർത്താവ് ക്രൂരമായി മർദിച്ചെന്ന് യുവതിയുടെ പരാതി. ഗുജറാത്തിലെ അഹമ്മദാബാദ് സാറ്റലൈറ്റ് ഏരിയയിൽ...

Read More >>
Top Stories