ബാരാബങ്കി: (truevisionnews.com) സഹോദരിക്ക് വിവാഹസമ്മാനമായി സ്വര്‍ണവളയും ടിവിയും നല്‍കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് ഭാര്യയുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ അടിച്ചു കൊന്നു.
ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ ചന്ദ്ര പ്രകാശ് മിശ്ര എന്ന മുപ്പത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ 26-ന് വിവാഹം നിശ്ചയിച്ച സഹോദരിക്ക് ചന്ദ്ര പ്രകാശ് സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചത് ഒരു സ്വര്‍ണ വളയും ടിവിയുമാണ്.
എന്നാല്‍ ഭര്‍ത്താവിന്റെ തീരുമാനം അറിഞ്ഞ ഭാര്യ ചാബി ഇതിനെ എതിര്‍ത്തു. ഇരുവരും തമ്മില്‍ കടുത്ത വാഗ്വാദമുണ്ടായി.
തുടര്‍ന്ന് ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാന്‍ ചാബി തന്റെ സഹോദരന്മാരെ വിളിച്ചുവരുത്തി. വീട്ടിലെത്തിയ ചാബിയുടെ സഹോദരന്മാര്‍ വടികള്‍ ഉപയോഗിച്ച് ചന്ദ്രപ്രകാശിനെ ഒരു മണിക്കൂറോളം തല്ലിച്ചതച്ചു.
ഗുരുതരമായി പരുക്കേറ്റ ഇയാളെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചാബിയെയും സഹോദരന്മാരെയും പൊലീസ് അറസ്റ്റ് ചെയ്തു.
#Bangle #TV #wedding #present #sister: #wife #quarreled; #young #man #beaten #death #relatives