എറണാകുളം: (www.truevisionnews.com)ബ്ലോക്ക് പ്രസിഡന്‍റുമാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട കോൺഗ്രസിലെ വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനാധിപത്യപരമായാണ് ബ്ലോക്ക് പുനഃസംഘടന നടത്തിയതെന്നും തന്‍റെ സ്വന്തം പേരിൽ ആരെയും എടുത്തിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി.

പുനഃസംഘടന പട്ടികയിൽ ഉൾപ്പെട്ടവരെല്ലാം തന്‍റെ ആളുകളാണെന്നാണ് കരുതുന്നതെന്നും സതീശൻ പറഞ്ഞു. ആരുമായും വഴക്കിടാൻ താനില്ല. തനിക്കെതിരെ പടയൊരുക്കം നടത്തിയത് കോൺഗ്രസുകാരായ നേതാക്കളാണ്. എല്ലാം നേതാക്കളെയും നേരിൽ കാണാറുണ്ട്.
വാർത്താസമ്മേളനങ്ങൾക്ക് മുമ്പും നേതാക്കളുമായി കൂടിയാലോചന നടത്താറുണ്ട്. വ്യക്തിപരമായി പരാതി പറഞ്ഞാൽ വീട്ടിൽ പോയി നേതാക്കളെ കാണുമെന്നും വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
VD Satheesan said that the reorganization was done democratically