കോഴിക്കോട്: വടകര മടപ്പള്ളിയിൽ സ്വകാര്യ ബസ്സ് മറിഞ്ഞത് താഴ്ചയിലേക്ക് .ബസിൽ ഉണ്ടായിരുന്നത് മുപ്പതോളം പേരാണ്.

കോഴിക്കോട് നിന്ന് തലശ്ശേരിക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് മടപ്പള്ളിക്ക് സമീപം ദേശീയ പാതയുടെ വശത്തെ താഴ്ചയിലേക്ക് മറിഞ്ഞത്.
പതിനഞ്ചോളം പേർക്ക് പരിക്ക് പറ്റി . ശനിയാഴ്ച പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.
Bus accident in Kozhikode Vadakara; Overturned on the side of the National Highway