ജനങ്ങളെ കബളിപ്പിക്കുന്ന പദ്ധതിയാണ്, കെ.ഫോണിൽ അഴിമതി നടത്താനാണ് ശ്രമം; കെ.സുരേന്ദ്രൻ

ജനങ്ങളെ കബളിപ്പിക്കുന്ന പദ്ധതിയാണ്, കെ.ഫോണിൽ അഴിമതി നടത്താനാണ് ശ്രമം; കെ.സുരേന്ദ്രൻ
Jun 9, 2023 02:49 PM | By Susmitha Surendran

തിരുവനന്തപുരം:  കെ. ഫോണിൽ നിലവാരമില്ലാത്ത ചൈനീസ് കേബിളുകൾ ഉപയോഗിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ. അഴിമതിക്ക് മറയിടാൻ ഭെല്ലിന്റെ പേര് പറയുന്നു. ജനങ്ങളെ കബളിപ്പിക്കുന്ന പദ്ധതിയാണ്. അഴിമതി നടത്താനാണ് ശ്രമം.

എഐ ക്യാമറ ഇടപാടിനു പിന്നിൽ പ്രവർത്തിച്ചവരാണ് ഇതിനുപിന്നിൽ. മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും അടങ്ങിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഇതിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

സോളാർ കമ്മീഷൻ ഒരു പ്രഹസനമായിരുന്നു. ബിജെപി അന്ന് ഇത് പറഞ്ഞപ്പോൾ ഇടതുമുന്നണി എതിർത്തു. സോളാർ സമരം ഒത്തുതീർപ്പായത് എൽഡിഎഫ് യുഡിഎഫ് പിൻവാതിൽ ഒത്തുതീർപ്പാണ്.

സോളാർ സമരം തുടങ്ങി രണ്ടാം ദിവസം വീരശൂരപരാക്രമിയായ പിണറായി എഴുന്നേറ്റ് പോയി ഡീൽ നടത്തിയിട്ടുണ്ട്. പിണറായിയും ഉമ്മൻ ചാണ്ടിയും തമ്മിൽ ഒത്തുതീർപ്പായെന്നും പിണറായി ഇടപെട്ടതു കൊണ്ട് ഉമ്മൻ ചാണ്ടി രക്ഷപെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

അതിനു വേണ്ടിയാണ് യാതൊരു പ്രയോജനവുമില്ലാത്ത ജുഡീഷ്യൽ കമ്മീഷനെ വച്ചത്. പിഎം ആർഷോയുടെ ജയം സിപിഐഎം നേതാക്കൾ അറിഞ്ഞു കൊണ്ടുള്ള ഗൂഡാലോചനയാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

K. K. Surendran says that substandard Chinese cables are used in the phone

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories