തിരുവനന്തപുരം: കൊലക്കേസ് പ്രതി എംഡിഎംഎ യുമായി പിടിയിൽ. ക്വട്ടേഷൻ സംഘാംഗം മട്ടാഞ്ചേരി ടോണിയാണ് അറസ്റ്റിലായത്. തിരുവനന്തപുരം ആഴിമലയിൽ ഒളിവിൽ കഴിയവെ ആണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 250 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ആണ് പിടികൂടിയത്. മറ്റൊരു കേസിന്റെ അന്വേഷണത്തിലാണ് എക്‌സൈസിന് വിവരം ലഭിച്ചത്. പ്രതിക്കൊപ്പം ഒരു കാറും പിടിച്ചെടുത്തു. ആഴിമല ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നു ടോണി.
Accused in MDMA murder case arrested