തൊടുപുഴ: ജോലി അന്വേഷിച്ചെത്തിയ യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. തൊടുപുഴ കുടയത്തൂര്‍ കൂവപ്പള്ളി കുന്നത്തുപറമ്പില്‍ അനില്‍പ്രഭയെയാണ് (36) തൊടുപുഴ എസ്.ഐ. ജി അജയകുമാറും സംഘവും ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരിയില്നിന്നും പിടികൂടിയത്.

യുവതി ഡി.ജി.പിക്ക് നേരിട്ട് നല്കിയ പരാതിയിലാണ് അറസ്റ്റ്. 2022മെയ് 28ന് തൊടുപുഴ നഗരത്തില്‍ പ്രതിയും സുഹൃത്തും ചേര്‍ന്ന് നടത്തിയിരുന്ന വീട്ടുജോലിക്കാരെയും ഹോംനഴ്സുമാരെയും മറ്റും ക്രമീകരിക്കുന്ന ഏജന്‍സിയില്‍ ജോലി അന്വേഷിച്ചെത്തിയതാണ് പരാതിക്കാരി.
ജോലി ശരിയാക്കിത്തരാമെന്ന് ഉറപ്പുനല്‍കിയ പ്രതി യുവതി താമസിച്ച നഗരത്തിലെ ലോഡ്ജില്‍ അതിക്രമിച്ചുകയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ശേഷം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ചു. പൊലീസ് ആന്ധ്രപ്രദേശ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബോറംപാലം എന്ന ഗ്രാമത്തില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലിചെയ്യുകയാണെന്ന വിവരം ലഭിച്ചു.
ആന്ധ്രയിലെ മലയാളി സമാജം ഉള്‍പ്പെടെയുള്ള സംഘടനകളില്‍നിന്നാണ് ഇയാളുടെ വിവരങ്ങള്‍ ലഭിച്ചത്. ബുധനാഴ്ച പകലാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ടോടെ തൊടുപുഴയിലെത്തിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐ.ക്കൊപ്പം ഗ്രേഡ് എസ്.ഐ പി. കെ. സലിം, പൊലീസുകാരായ പി. ജി. മനു, ഇ. എ. നിസാർ എന്നിവരും ഉണ്ടായിരുന്നു.
The young man who molested the young woman who was looking for a job was arrested.
