അധ്യാപകനെതിരായ പി.എം. ആർഷോയുടെ പരാതി; എക്സിമിനേഷൻ കമ്മിറ്റി റിപ്പോർട്ട് പുറത്ത്

അധ്യാപകനെതിരായ പി.എം. ആർഷോയുടെ പരാതി; എക്സിമിനേഷൻ കമ്മിറ്റി റിപ്പോർട്ട് പുറത്ത്
Jun 9, 2023 09:45 AM | By Susmitha Surendran

കൊച്ചി: അധ്യാപകനെതിരായ പി.എം. ആർഷോയുടെ പരാതിയിൽ എക്സിമിനേഷൻ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. പരാതിയിൽ കഴമ്പില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കെ.എസ് യു പ്രവർത്തകയായ വിദ്യാർത്ഥിനിയ്ക്ക് പുനർ മൂല്യനിർണയത്തിൽ കൂടുതൽമാർക്ക് കിട്ടാൻ അധ്യാപകനായ വിനോദ്കുമാർ ഇടപെട്ടെന്നായിരിന്നു ആരോപണം.

റിപ്പോർട്ട് പ്രിൻസിപ്പലിന് കൈമാറി. പുനർ മൂല്യനിർണയത്തിൽ 12 മാർക്ക് കൂടുതൽ കിട്ടിയതിൽ അഭാവികത ഇല്ലെന്നുo റിപ്പോർട്ടിൽ പറയുന്നു. മഹാരാജാസ് കോളേജിലെ വ്യാജരേഖാ വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ തള്ളി എഐഎസ്എഫ് രം​ഗത്തെത്തിയിട്ടുണ്ട്.

ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ലെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ ഉയരുന്ന ആരോപണം അപമാനം ഉണ്ടാക്കുന്നത്. വിദ്യാര്‍ത്ഥി അധ്യാപക നിയമനങ്ങള്‍ അടക്കം സര്‍ക്കാര്‍ പരിശോധിക്കണമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് ആര്‍ എസ് രാഹുല്‍ രാജ് പറഞ്ഞിരുന്നു.

വ്യാജരേഖാ വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോക്കും മുൻ നേതാവ് വിദ്യക്കുമെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. എന്നാല്‍, ക്രമക്കേട് വ്യക്തമായി തെളിഞ്ഞതോടെ വ്യാജ രേഖ കേസിൽ വിദ്യയെ കൈവിട്ട് ഗൂഡാലോചനവാദം ഉയർത്തുന്ന ആർഷൊക്കോപ്പമാണ് പാർട്ടിയും സർക്കാറും.

നിരപരാധിയാണെന്നും എഴുതാത്ത പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ടെന്നും പാർട്ടിക്ക് ആർഷോ നൽകിയ വിശദീകരണം കണക്കിലെടുത്താണ് പിന്തുണ.

P. M. against the teacher. Arshaw's Complaint; Examination committee report out

Next TV

Related Stories
#Complaint  | സ്വർണാഭരണം വൃത്തിയാക്കാൻ കൊടുത്തു; തിരിച്ചു വാങ്ങിയപ്പോൾ തൂക്കം കുറഞ്ഞതായി പരാതി

Sep 26, 2023 11:14 AM

#Complaint | സ്വർണാഭരണം വൃത്തിയാക്കാൻ കൊടുത്തു; തിരിച്ചു വാങ്ങിയപ്പോൾ തൂക്കം കുറഞ്ഞതായി പരാതി

വീടുകൾ കയറിയിറങ്ങി ആഭരണം വൃത്തിയാക്കി തിളക്കം കൂട്ടി നൽകുന്നുവെന്ന് അവകാശപ്പെടുന്ന ഇതരസംസ്ഥാനക്കാർക്കാണ് വീട്ടമ്മ ആഭരണം...

Read More >>
#found | കോഴിക്കോട് ജുവനൈല്‍ ഹോമില്‍ നിന്നും കാണാതായ 16കാരനെ കണ്ടെത്തി

Sep 26, 2023 11:10 AM

#found | കോഴിക്കോട് ജുവനൈല്‍ ഹോമില്‍ നിന്നും കാണാതായ 16കാരനെ കണ്ടെത്തി

ഇന്നലെ വൈകിട്ടാണ് സംസാര ശേഷിയില്ലാത്ത കുട്ടിയെ...

Read More >>
#Goldrate | സ്വർണവിലയിൽ ആശ്വാസം; ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു

Sep 26, 2023 11:08 AM

#Goldrate | സ്വർണവിലയിൽ ആശ്വാസം; ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു

ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103...

Read More >>
#Clash |  കോഴിക്കോട് സ്‌കൂളില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടെ വിദ്യാർത്ഥികൾ തമ്മില്‍ സംഘര്‍ഷം; പരിക്ക്

Sep 26, 2023 11:01 AM

#Clash | കോഴിക്കോട് സ്‌കൂളില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടെ വിദ്യാർത്ഥികൾ തമ്മില്‍ സംഘര്‍ഷം; പരിക്ക്

പുറമേ നിന്നെത്തിയ ആളുകളാണ് രാവിലെ മുതല്‍ സംഘര്‍ഷമുണ്ടാക്കിയതെന്ന് എ.ഇ.ഒ പി. ഗീത...

Read More >>
#suicide | കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യ; ബാങ്കിന്റെ ഭീഷണിയെ തുടർന്നെന്നു പരാതി

Sep 26, 2023 10:55 AM

#suicide | കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യ; ബാങ്കിന്റെ ഭീഷണിയെ തുടർന്നെന്നു പരാതി

അയ്മനത്ത് വ്യാപാരി ആത്മഹത്യ ചെയ്തത് ബാങ്കിന്റെ ഭീഷണിയെ തുടർന്നെന്നു പരാതി....

Read More >>
#SOLDIER | സൈനികന്റെ ശരീരത്തില്‍ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയ സംഭവം; ഉന്നത പൊലീസ് സംഘം വിവരം ശേഖരിക്കും

Sep 26, 2023 10:51 AM

#SOLDIER | സൈനികന്റെ ശരീരത്തില്‍ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയ സംഭവം; ഉന്നത പൊലീസ് സംഘം വിവരം ശേഖരിക്കും

രാജസ്ഥാനില്‍ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനിനെയാണ് മര്‍ദിച്ചശേഷം പുറത്ത് പിഎഫ്‌ഐ എന്ന്...

Read More >>
Top Stories