തൃശൂർ : (www.truevisionnews.com) പെരിങ്ങോട്ടുകര കിഴക്കേനട കിടപ്പറമ്പിൽ മൂകാംബിക ക്ഷേത്രത്തിൽ മോഷണം.

8 പവന്റെ തിരുവാഭരണങ്ങളാണ് മോഷണം പോയത്. താന്ന്യം പഞ്ചായത്തിലെ ഗവ. ആസ്പത്രിക്ക് സമീപത്തുള്ള കിടപ്പറമ്പിൽ ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്.
ആകെ 8 പവൻ തൂക്കം വരുന്ന 4 സ്വർണമാലകളാണ് നഷ്പ്പെട്ടതെന്നാണ് സൂചന. പുലർച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരനായിരുന്നു മോഷണ നടന്ന വിവരം ആദ്യം മനസിലാക്കിയത്.
ക്ഷേത്ര നടവാതിൽ തുറന്നു കിടക്കുന്ന നിലയിലായിരുന്നു. ഒപ്പം തന്നെ സ്ട്രോങ്ങ് റൂമിലെ ലൈറ്റ് കത്തിക്കിടക്കുന്നതും കണ്ടു.
സ്ട്രോങ്ങ് റൂമിന്റെ അലമാര കുത്തി തുറന്ന നിലയിലായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് മറ്റു ക്ഷേത്രം ഭാരവാഹികൾ എത്തി പരിശോധിച്ചപ്പോളാണ് സ്വർണ്ണമാലകൾ നഷ്ടപെട്ട വിവരം അറിയുന്നത്. പ്രദേശത്ത് അടിക്കടി വർധിച്ചു വരുന്ന മോഷണ പരമ്പര പൊലീസിന് തലവേദനയാകുന്നുണ്ട്.
അന്തിക്കാട് എസ്ഐ എ. ഹബീബുള്ളയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി
Theft at Peringotukara Mookambika Temple; 8 jewels of Pawan were stolen.
