വയനാട്: വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിനുള്ളിൽ വെച്ച് വനത്തിനുള്ളിൽ പ്രവേശിച്ച് കാട്ടാനയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ച യുവാവിന് പുറകെ ആന ഓടി.

തമിഴ്നാട് സ്വദേശിയായ യുവാവ് തലനാരിഴക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. വയനാട് വന്യജീവി സങ്കേതത്തിലെ സഫാരി വാഹനത്തിലുണ്ടായ വിനോദ സഞ്ചാരികൾ ബഹളം വെച്ചതിനെ തുടർന്ന് ആന പിന്തിരിയുകയായിരുന്നു.
മൂന്ന് ദിവസം മുമ്പാണ് സംഭവം. യുവാവിനെയും വാഹനവും കസ്റ്റഡിയിലെടുത്ത വനം വകുപ്പ് 4000 രൂപ പിഴയീടാക്കിയാണ് വിട്ടയച്ചത്.
Katana chased the young man who was trying to take the photo, but he escaped unhurt
