കണ്ണൂർ: (truevisionnews.com) കണ്ണൂർ പാനൂരിൽ പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചു കീറി. പാനൂർ സ്വദേശിയായ നസീറിന്റെ മകനെയാണ് നായ ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെ വീട്ടുമുറ്റത്ത് വെച്ചായിരുന്നു സംഭവം ഉണ്ടായത് . കുട്ടി മൂന്ന് ദിവസമായി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ആക്രമണത്തിൽ കുട്ടിയുടെ മുഖത്തിനും കണ്ണിനും പരിക്കേറ്റു. കുട്ടിയെ രക്തത്തിൽ കുളിച്ച നിലയിലാണ് കണ്ടത്. പല്ലിനും മുഖത്തും കണ്ണിനുമെല്ലാം പരിക്കുകളുണ്ടായിരുന്നു. മൂന്നു ദിവസമായി കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്ന് കുട്ടിയുടെ പിതാവ് നസീർ പറഞ്ഞു. സംഭവം നടന്നയുടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സർക്കാർ ആശുപത്രികളിൽ മരുന്നില്ലെന്ന് കേട്ടതിനെ തുടർന്നാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പല്ലിന് പൊട്ടുള്ളത് കൊണ്ട് നിലവിൽ കുട്ടി ഭക്ഷണം കഴിക്കുന്നില്ല. ജ്യൂസ് പോലെയുള്ള പാനീയങ്ങളാണ് നൽകുന്നതെന്നും പിതാവ് പറയുന്നു. ഈ മേഖലയിൽ തെരുവുനായ ആക്രമണം പതിവാണ്. അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും പിതാവ് പറഞ്ഞു.
In Kannur, a child was bitten by a street dog
