സംസ്ഥാനത്ത് എ.ഐ ക്യാമറ ചൊവ്വാഴ്‌ച കണ്ടെത്തിയത് 49,317 റോഡ് നിയമ ലംഘനങ്ങള്‍. ചൊവ്വാഴ്‌ച അര്‍ധരാത്രി 12 മുതല്‍ വൈകിട്ട് അഞ്ച് മണിവരെയുള്ള കണക്കുകളാണിവ.

തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. 8454 നിയമലംഘനങ്ങളാണിവിടെ നടന്നത്. നിയമംലംഘനങ്ങളിൽ 1252 പേരുള്ള ആലപ്പുഴയിലാണ് ഏറ്റവും കുറവ്.
തിങ്കളാഴ്ച രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയുള്ള സമയത്തിനിടെ എ.ഐ ക്യാമറയില്‍ കുടുങ്ങിയത് 38,520 റോഡ് നിയമ ലംഘനങ്ങളാണ്. 726 ക്യാമറകളിൽ 692 എണ്ണമാണ് പ്രവർത്തിച്ചത്.
വാഹന ഉടമകൾക്ക് ഇന്ന് മുതൽ നോട്ടീസ് അയച്ചു തുടങ്ങും. വീട്ടിലെ മേൽവിലാസത്തിലായിരിക്കും നോട്ടീസ് ലഭിക്കുക. ഉടമയുടെ മൊബൈൽ നമ്പറിലേക്ക് എസ്.എം.എസും വരും. കെൽട്രോണിന്റെ ജീവനക്കാരാണ് നിയമ ലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നത്. ചിത്രം പരിശോധിച്ച ശേഷം ഇവരാണ് പിഴ ചുമത്തുക.
AI cameras detected 49,317 violations of road rules in the state on Tuesday.
