തിരുവനന്തപുരം : തമിഴ്‌നാട് വനം വകുപ്പ് അരിക്കൊമ്പനെ കാട് മാറ്റിയ സംഭവത്തില്‍ പ്രതികരിച്ച് എംഎല്‍എ കെബി ഗണേഷ്‌കുമാര്‍. ഒരു ത്രിശങ്കു സ്വര്‍ഗത്തില്‍ ആനയെ എത്തിച്ചതിന് പിന്നില്‍ ആനപ്രേമികളാണെന്ന് എംഎല്‍എ പറഞ്ഞു.

കൂടാതെ ആനയുടെ തുമ്ബിക്കൈയിലെ മുറിവ് കടുവയുമായി ഏറ്റ് മുട്ടിയപ്പോള്‍ ഉണ്ടായതാകുമെന്നും കമ്ബം തേനിഭാഗത്തേയ്‌ക്ക് അരിക്കൊമ്ബൻ ഇറങ്ങിയതിന്റെ കാരണം കടുവയെ പേടിച്ചാകാമെന്നും അദ്ദേഹം പറഞ്ഞു.
വീണ്ടും കടുവാസങ്കേതത്തില്‍ കയറ്റിവിട്ടാല്‍ കടുവയുടെ ശബ്ദം കേട്ട് ആന വീണ്ടും ജനവാസമേഖലയിലേയ്‌ക്ക് ഇറങ്ങും. ഈ ഗതിയിലേയ്‌ക്ക് ആനയെ എത്തിച്ചത് ആനപ്രേമികളാണെന്നും ഈക്കൂട്ടരെ അടിച്ചോടിക്കണമെന്നും എംഎല്‍എ വിമര്‍ശിച്ചു.
ആനപ്രേമികള്‍ ചെയ്യുന്നത് അന്യായമാണെന്നും അരിക്കൊമ്ബൻ ചരിഞ്ഞാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ആനപ്രേമികള്‍ക്കാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ഇന്നലെ എപ്പോഴോ ആണ് അരിക്കൊമ്ബൻ വെള്ളവും ഭക്ഷണവും കഴിച്ചത്. ആനയ്‌ക്കും ദൈവത്തിനും മാത്രമേ എപ്പോഴാണ് വെള്ളം കുടിച്ചത് എന്നറിയുകയുള്ളൂ. പുറത്ത് വെള്ളം കോരി ഒഴിച്ചിട്ട് കാര്യമില്ല. ഡീ ഹൈഡ്രേഷൻ വന്നാല്‍ ആന ചരിയും.
വണ്ടിയില്‍ കൊണ്ടുപോവുമ്ബോള്‍ വീണ്ടും വീണ്ടും മയക്കിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍വെച്ചടിച്ചതിനേക്കാള്‍ കൂടിയ ഡോസാണ് ആനയ്‌ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അതുകൊണ്ടാണ് ഇത്രവെയിലത്തും ആന മയങ്ങി നിന്നതെന്നും അദ്ദേഹം പറഞ്ഞു.
അരിക്കൊമ്ബന്റെ മുറിവ് ചികിത്സിക്കാതെ വിട്ടാല്‍ ആന ആധികം നാള്‍ ഉണ്ടാകില്ലെന്നും ഗണേഷ് പ്രതികരിച്ചു. തുമ്ബിക്കൈയില്‍ കാണുന്ന മുറിവ് ചില്ലറമുറിവല്ല. ഇത് കടുവയുമായുള്ള ഏറ്റുമുട്ടലില്‍ ഉണ്ടായതാകാം.
ചിന്നക്കനാലില്‍നിന്ന് പിടികൂടുമ്ബോള്‍ ആനയ്‌ക്ക് പരിക്കുകളൊന്നും ഉണ്ടായിട്ടില്ല. കൂടാതെ എലിഫന്റ് ആംബുലൻസില്‍ നില്‍ക്കാൻ പറ്റാതെ വന്നപ്പോഴാണ് ആന ഇരുന്നത്. അപ്പോഴും ആനയെ മര്‍ദ്ദിക്കുകയാണ് ചെയ്തതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
Tamil Nadu Forest Department's conversion of Arikompan to forest; MLA KB Ganesh Kumar responded
