പാലക്കാട് : ഡോക്ടറെയും ആരോഗ്യ പ്രവർത്തകരെയും മർദ്ദിച്ച യുവാവ് അറസ്റ്റിൽ.

പാലക്കാട് വടക്കഞ്ചേരി ഇ.കെ നായനാർ സഹകരണ ആശുപത്രിയിലെ ഡോക്ടറെയും മറ്റ് ജീവനക്കാരെയും രോഗിയുടെ കൂടെ എത്തിയ യുവാവ് മർദ്ദിച്ചു എന്നാണ് പരാതി.
പന്നിയങ്കര അമ്പലപറമ്പ് സ്വദേശി അജീഷിനെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായി പുതുതായി കൊണ്ടുവന്ന ഓർഡിനൻസ് പ്രകാരമുള്ള വകുപ്പുകൾ ചേർത്താണ് അറസ്റ്റ് ചെയ്തത്.
Palakkad man arrested for assaulting doctor and health workers
