കൽപ്പറ്റ: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പിനിരയായ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

വയനാട് കലക്ടറും പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയും 15 ദിവസത്തിനകം സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് നിർദേശം നൽകി.
കേസ് കൽപറ്റയിൽ നടക്കുന്ന അടുത്ത സിറ്റിങിൽ പരിഗണിക്കും. കേളകവല ചെമ്പക മൂലയിൽ രാജേന്ദ്രനാണ് ജീവനൊടുക്കിയത്. രാജേന്ദ്രന്റെ പേരിൽ രണ്ടു വായ്പകളിലായി 46.58 ലക്ഷം തിരിച്ചടക്കാനുണ്ട്.
രാജേന്ദ്രനെ കബളിപ്പിച്ച് വായ്പ എടുത്തുവെന്നാണ് ആരോപണം. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
Farmer's Suicide; The Human Rights Commission filed a case
