മലപ്പുറം : (www.truevisionnews.com) കഴുത്തിൽ പരാതികളും രേഖകളും സഞ്ചിയിലാക്കി തൂക്കിയിട്ട് പഞ്ചായത്ത് ഓഫീസിൽ റസാഖ് പയമ്പ്രോട്ട് ആത്മഹത്യ ചെയ്ത സംഭവത്തിൽ സി പി എമ്മിനെതിരെ വിമർശനവുമായി കോൺഗ്രസ് ഡി സി സി അധ്യക്ഷൻ വി എസ് ജോയ് രംഗത്ത്.
സ്വന്തം വീടും സ്വത്തും സി പി എമ്മിന്‍റെ പേരിൽ എഴുതി വെച്ച പാർട്ടി സ്‌നേഹിയായ മനുഷ്യൻ, ജീവന് തുല്യം സ്നേഹിക്കുന്ന പാർട്ടിയിൽ നിന്നും നീതി ലഭിക്കാതെ നിരാശനായി ആത്മഹത്യ ചെയ്തതാണെന്നും ഈ മനുഷ്യന് നീതി കിട്ടണമെന്നും വി എസ് ജോയ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ഇതിനായി കോൺഗ്രസ് പ്രതിഷേധം ഏറ്റെടുക്കുമെന്നും മലപ്പുറം ഡി സി സി അധ്യക്ഷൻ വ്യക്തമാക്കി.
ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ പഞ്ചായത്തിലേക്ക് യു ഡി എഫ് പ്രതിഷേധ മാർച്ച് നടത്തുമെന്നും ജോയ് അറിയിച്ചു.
Justice did not come from the party that loves life equally, Razak wants justice; Congress protest tomorrow