കിൻഫ്രയിലെ മരുന്ന് സംഭരണ ശാലയിലെ തീ; അപകടമുണ്ടയത് ഫയർഫോഴ്സ് മുന്നറിയിപ്പ് അവഗണിച്ചതിനാൽ

 കിൻഫ്രയിലെ മരുന്ന് സംഭരണ ശാലയിലെ തീ; അപകടമുണ്ടയത് ഫയർഫോഴ്സ് മുന്നറിയിപ്പ് അവഗണിച്ചതിനാൽ
May 25, 2023 06:03 PM | By Susmitha Surendran

കിൻഫ്രയിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്ന് സംഭരണ ശാലയിൽ തീപിടുത്തമുണ്ടായത് ഫയർഫോഴ്സ് മുന്നറിയിപ്പ് അവഗണിച്ചതിനാൽ. കഴിഞ്ഞ മേയ് മാസം സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ടു ഫയർഫോഴ്‌സ് നോട്ടീസ് നൽകിയിട്ടും വേണ്ട മുൻകരുതൽ സ്വീകരിച്ചില്ല. ഈ വിവരമടക്കം ഉൾപ്പെടുത്തി ഫയർഫോഴ്‌സ് മൂന്നു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകും.

അഗ്നിരക്ഷസേനാംഗത്തിന്റെ ജീവൻ നഷ്‌ടമായ തീപിടുത്തം വിളിച്ചു വരുത്തിയതാണെന്ന കാര്യം വ്യക്തമാക്കുന്നതാണ് ഈ നോട്ടീസ്. 2022 മെയ് 25നു കഴക്കൂട്ടം ഫയർ സ്റ്റേഷനിൽ നിന്നും കിൻഫ്രയിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ ശാലയ്ക്ക് നോട്ടീസ് നൽകിയിരുന്നു.

ദുരന്ത നിവാരണ ചട്ടങ്ങൾ പാലിക്കണമെന്നായിരുന്നു കർശന മുന്നറിയിപ്പ്. വീഴ്ചകൾ ഫയർഫോഴ്‌സ് നോട്ടീസിൽ അക്കമിട്ടു പറഞ്ഞിരുന്നു. കെട്ടിടം ദുർബലമാണെന്നും വസ്തുക്കൾ സൂക്ഷിക്കുന്നതിൽ അപാകതയുണ്ടെന്നും ഫയർ പ്രോട്ടോകോൾ പാലിക്കണമെന്നും നോട്ടീസിലുണ്ട്.

വിവരം കഴക്കൂട്ടം ഫയർ സ്റ്റേഷൻ കളക്ട്രേറ്റിലും അറിയിച്ചിരുന്നു. എന്നാൽ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അനങ്ങിയില്ല. തീപിടുത്തത്തിന് പിന്നാലെ ഫയർഫോഴ്സ് മേധാവി തന്നെ കെട്ടിടടത്തിനു ഫയർഫോഴ്സ് എൻ.ഒ.സി ഇല്ലെന്നു വ്യക്തമാക്കിയതാണ്.

ഇതടക്കമുള്ള കാര്യങ്ങൾ സൂചിപ്പിച്ചു മൂന്ന് ദിവസത്തിനകം ഫയർഫോഴ്സ് വിശദമായ റിപ്പോർട്ട് നൽകും. ഫയർമാന്റെ അസ്വഭാവിക മരണത്തിലും തീ പിടുത്തത്തിലും പോലീസ് അന്വേഷണവും തുടരുകയാണ്.

തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കുന്ന ഫോറൻസിക് റിപ്പോർട്ടും ഉടൻ ലഭിക്കും. മരുന്ന് സംഭരണശാലയിലെ തീപിടുത്തം ദുരൂഹമാണെന്നും, കോവിഡ് കാലത്തെ തീ വെട്ടി കൊള്ളയുടെ തെളിവ് നശിപ്പിക്കാനാണ് തീപിടുത്തമെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു.

Kinfra drug warehouse fire; The accident happened because the fire force ignored the warning

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
Top Stories