തിരുവനന്തപുരം: (www.truevisionnews.com)രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. തിരുവനന്തപുരത്ത് ബി എസ് എസ് സ്ത്രീ തൊഴിലാളി കൺവെൻഷനിൽ സംസാരിക്കവെയാണ് രാഹുലിനെ 2019 ൽ അമേഠിയിൽ പരാജയപ്പെടുത്തിയ സ്മൃതി, വിമർശനം അഴിച്ചുവിട്ടത്.
അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് എത്താൻ ഒരുപാട് കാരണങ്ങൾ ഉണ്ട്. കോൺഗ്രസിന്‍റെ കാലത്ത് അമേഠിയിൽ ഒരു വികസനവും ഉണ്ടായിട്ടില്ല. മണ്ഡലത്തിൽ 80% വീടുകളിലും വൈദ്യുതി ഉണ്ടായിരുന്നില്ല. ഒരു അടിസ്ഥാന വികസനവും ഉണ്ടായിരുന്നില്ല. ഇക്കാണങ്ങളാൽ തോൽവി ഭയന്നാണ് രാഹുൽ വയനാട്ടിലേക്ക് വന്നത്. ഇനി രാഹുൽ വയനാട്ടിൽ തുടർന്നാൽ വയനാട്ടിലെ അവസ്ഥയും അതു തന്നെയാകുമെന്നും സ്മൃതി കൂട്ടിച്ചേർത്തു.
അതേസമയം കേരളത്തിൽ അംഗൻവാടികളുടെ നവീകരണം ഇഴഞ്ഞു നീങ്ങുകയാണെന്നും അവർ അഭിപ്രായപ്പെട്ടു. സൂപ്പർവൈസർരുടെ ഒഴിവുകൾ നികത്തിയിട്ടില്ലെന്നും സ്മൃതി ഇറാനി ചൂണ്ടികാട്ടി.
Smriti Irani criticized Rahul Gandhi