( truevisionnews.in ) മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്‍റെ കുടുംബം. മകളും നടിയുമായ അഹാന കൃഷ്ണ മുതല്‍ ഇളയ മകളായ ഹന്‍സിക വരെ ഇന്‍സ്റ്റഗ്രാമിലെ താരങ്ങളാണ്. കൃഷ്ണ കുമാറിന്‍റെ മൂന്നാമത്തെ മകളും യുവനടിയുമായ ഇഷാനി കൃഷ്ണയ്ക്ക് നിരവധി യുവ ആരാധകരാണുള്ളത്.

സമൂഹ മാധ്യമങ്ങളില്‍ സജ്ജീവമായ ഇഷാനി തന്‍റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഇഷാനിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വൈറ്റ് സാരിയില്‍ മനോഹരിയായിരിക്കുകയാണ് ഇഷാനി.
= https://www.instagram.com/p/CsAsNyQB_eJ/?utm_source=ig_web_copy_link&igshid=MTIyMzRjYmRlZg==
ചിത്രങ്ങള്‍ ഇഷാനി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കൂട്ടുകാരിയുടെ വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയതാണ് ഇഷാനി. അമ്മ സിന്ദു കൃഷ്ണയാണ് ഇഷാനിയെ അണിയിച്ചൊരുക്കുന്നത്. സാരിയിലെ തന്‍റെ മേക്കോവർ യൂട്യൂബ് വീഡിയോയിലൂടെ ഇഷാനി പങ്കുവച്ചിട്ടുമുണ്ട്. വർഷ എന്ന സുഹൃത്തിന്റെ വിവാഹത്തിനായിരുന്നു ഇഷാനിയുടെ ഈ കിടിലന്‍ മേക്കോവര്‍.
https://www.instagram.com/reel/CsDWNh6oAJl/?utm_source=ig_web_copy_link&igshid=MTIyMzRjYmRlZg==
വിവാഹ നിമിഷങ്ങളും മറ്റും ഇഷാനി വീഡിയോയിലൂടെ പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തി 2021ൽ റിലീസ് ചെയ്ത ‘വൺ’ എന്ന സിനിമയിലൂടെയാണ് ഇഷാനി അഭിനയരംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. ഫിറ്റ്നസില്‍ ഏറെ പ്രാധാന്യം നല്‍കുന്ന ഇഷാനിയുടെ വർക്കൗട്ട് വീഡിയോകള്‍ എല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
Ishani Krishna as Manohari in white saree; Prepared by Amma; The video went viral
