കറുപ്പ് ഗൗണിൽ ഹോട്ട് ലുക്കില്‍ ബോളിവുഡ് സുന്ദരി; ചിത്രങ്ങള്‍ വൈറല്‍

കറുപ്പ് ഗൗണിൽ ഹോട്ട് ലുക്കില്‍ ബോളിവുഡ് സുന്ദരി; ചിത്രങ്ങള്‍ വൈറല്‍
May 12, 2023 12:34 PM | By Athira V

നിരവധി ആരാധകരുള്ള നടിയാണ് ബോളിവുഡ് സുന്ദരി രാകുൽ പ്രീത് സിങ്. ഒരു ഫിറ്റ്നസ് ഫ്രീക്കാണ് രാകുല്‍ . സിനിമാ തിരക്കിനിടയിലും യോഗയും മറ്റും ചെയ്യാന്‍ രാകുല്‍ സമയം കണ്ടെത്താറുണ്ട്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഫിറ്റ്നസിന്‍റെ കാര്യത്തില്‍ മാത്രമല്ല, ഫാഷന്‍റെ കാര്യത്തിലും ഏറെ ശ്രദ്ധിക്കുന്ന താരമാണ് രാകുല്‍. സോഷ്യല്‍ മീഡിയയിലും രാകുല്‍ സജീവമാണ്. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. കറുപ്പ് ഗൗണിൽ ഹോട്ട് ലുക്കിലാണ് താരം.

ഒരു അവാർഡ് നിശയിൽ പങ്കെടുക്കാനാണ് താരമെത്തിയത്. ഡിസൈനർ ഹൗസ് മോനോട്ടിൽ നിന്നുള്ളതാണ് താരത്തിന്റെ ബോഡികോണ്‍ ഗൗണ്‍. ഡീപ് വി നെക്‌ലൈനും ഹൈ സ്ലിറ്റുമാണ് ഹോട്ട് ലുക്ക് നല്‍കുന്നത്. കട്ടൗട്ട്, നെറ്റ് ഡീറ്റൈൽസ് എന്നിവ ഗൗണിനെ മനോഹരമാക്കി.

https://www.instagram.com/p/Crh1pR3vlDz/?utm_source=ig_web_copy_link&igshid=MTIyMzRjYmRlZg==

സ്ലീക് സിൽവർ കമ്മൽ, ബ്രേസ്‌ലറ്റ്, മോതിരം എന്നിവയായിരുന്നു ആക്സസറീസ്. ക്ലീൻ ബൺ സ്റ്റൈലിലാണ് തലമുടി സെറ്റ് ചെയ്തത്. ന്യൂഡ് മേക്കപ്പാണ് താരം തെരഞ്ഞെടുത്തത്. ചിത്രങ്ങള്‍ രാകുല്‍ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് താരത്തിന്‍റെ ചിത്രങ്ങള്‍‌‌ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും.

കന്നഡ സിനിമയിലൂടെയായിരുന്നു രാകുലിന്‍റെ അരങ്ങേറ്റം. 2009- ല്‍ പുറത്തിറങ്ങിയ ഗില്ലിയാണ് ആദ്യത്തെ സിനിമ. പിന്നീട് താരം തെലുങ്കിലേയ്ക്കും തമിഴിലിലേയ്ക്കുമെത്തി. യാരിയാന്‍ ആണ് രാകുലിന്‍റെ ആദ്യത്തെ ബോളിവുഡ് ചിത്രം.

Bollywood beauty looking hot in black gown; Pictures go viral

Next TV

Related Stories
പേസ്റ്റൽ സാരിയിൽ മനോഹരിയായി നിത അംബാനി

May 10, 2025 03:15 PM

പേസ്റ്റൽ സാരിയിൽ മനോഹരിയായി നിത അംബാനി

പേസ്റ്റൽ സാരിയിൽ മനോഹരിയായി നിത...

Read More >>
 പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

May 4, 2025 10:38 PM

പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ...

Read More >>
'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

Apr 28, 2025 11:15 AM

'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

സാരിയും സല്‍വാറും അണിഞ്ഞ് ട്രഡീഷണല്‍ ലുക്കിലാണ് താരം പ്രൊമോഷനുകള്‍ക്ക്...

Read More >>
Top Stories