കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റിൽ മെറ്റ് ഗാലയിൽ തിളങ്ങി ബോളിവുഡ് താരം

കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റിൽ മെറ്റ് ഗാലയിൽ തിളങ്ങി ബോളിവുഡ് താരം
May 7, 2023 10:44 AM | By Athira V

ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ മാമാങ്കങ്ങളില്‍ ഒന്നായ മെറ്റ് ഗാലയ്ക്ക് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ തുടക്കമായി. ബോളിവുഡ് നടിമാരായ ആലിയ ഭട്ടും പ്രിയങ്ക ചോപ്രയുമായിരുന്നു കഴിഞ്ഞ ദിവസം റെഡ് കാര്‍പറ്റില്‍ തിളങ്ങിയത്. ആലിയ ഭട്ടിന്റെ ആദ്യ മെറ്റ് ഗാലയാണ് ഇത്.

വെള്ള നിറത്തില്‍ പവിഴമുത്തുകള്‍ പതിപ്പിച്ച ഗൗണായിരുന്നു ആലിയ തിളങ്ങിയത്. കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് പ്രിയങ്കയും നിക്ക് ജൊനാസുമെത്തിയത്. മുന്നില്‍ സ്ലിറ്റുള്ള ഓഫ് ഷോള്‍ഡര്‍ ഗൗണായിരുന്നു പ്രിയങ്കയുടെ വേഷം.


വെളുപ്പ് നിറം ഇടകലര്‍ന്ന ബെല്‍ സ്ലീവായിരുന്നു ഈ ഗൗണിന്റെ പ്രത്യേകത. കൈകള്‍ മുഴുവന്‍ മൂടിയ വെളുത്ത കൈയുറകള്‍ വസ്ത്രത്തിന് ക്ലാസിക് ലുക്ക് നല്‍കി. ലോക പ്രശസ്ത ഡിസൈനർ വാലെന്റിനോയാണ് പ്രിയങ്കയുടെ ഗൗൺ ഡിസൈൻ ചെയ്തത്.

എന്നാല്‍ ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പതിഞ്ഞത് പ്രിയങ്കയുടെ ഡയമണ്ട് നെക്ലേസിലായിരുന്നു. ഇറ്റാലിയൻ ജ്വല്ലറി കമ്പനിയായ ബൾഗാരിയുടെ ബ്രാൻഡ് അംബാസഡറായ പ്രിയങ്ക ചോപ്ര അവരുടെ 204-205 കോടി രൂപ വിലയുള്ള നെക്ലേസ് ആണ് ധരിച്ചത്.

https://www.instagram.com/p/CruvschtpqM/?igshid=NTc4MTIwNjQ2YQ==

ബൾഗാരിയുടെ 11.3 കാരറ്റ് ഡയമണ്ട് നെക്ലേസാണ് താരം അണിഞ്ഞതെന്നാണ് റിപ്പോർട്ടുകരള്‍ സൂചിപ്പിക്കുന്നത്. മെറ്റ് ഗാലയ്ക്കു ശേഷം പ്രിയങ്കയുടെ ഈ നെക്ലേസ് ലേലത്തിന് വെക്കാനാണ് തീരുമാനം എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മെറ്റ് ഗാലയില്‍ തിളങ്ങിയതിന്‍റെ ചിത്രങ്ങള്‍ പ്രിയങ്ക തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

The Bollywood star shined in a black outfit at the Met Gala

Next TV

Related Stories
പേസ്റ്റൽ സാരിയിൽ മനോഹരിയായി നിത അംബാനി

May 10, 2025 03:15 PM

പേസ്റ്റൽ സാരിയിൽ മനോഹരിയായി നിത അംബാനി

പേസ്റ്റൽ സാരിയിൽ മനോഹരിയായി നിത...

Read More >>
 പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

May 4, 2025 10:38 PM

പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ...

Read More >>
'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

Apr 28, 2025 11:15 AM

'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

സാരിയും സല്‍വാറും അണിഞ്ഞ് ട്രഡീഷണല്‍ ലുക്കിലാണ് താരം പ്രൊമോഷനുകള്‍ക്ക്...

Read More >>
Top Stories