കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് പായസം . അങ്ങനെയാണെങ്കിൽ ഒരു സ്പെഷ്യൽ പാൽ പായസം തയ്യാറാക്കിയാലോ....

വേണ്ട ചേരുവകൾ...
പാൽ 2 ലിറ്റർ
ഉണക്കലരി 125 ഗ്രാം
പഞ്ചസാര 400 ഗ്രാം
ഏലയ്ക്ക പൊടി അര ടീസ്പൂൺ
നെയ്യ്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി ആവശ്യത്തിന്
വെള്ളം അര ലിറ്റർ
തയ്യാറാക്കുന്ന വിധം...
അടി കട്ടിയുള്ള ഉരുളിയിൽ നെയ്യൊഴിച്ച് ചൂടായി വരുമ്പോൾ വെള്ളം ഒഴിക്കണം. വെള്ളം തിളക്കുമ്പോൾ പാൽ ഒഴിച്ച് തിളക്കുന്നവരെ തുടരെ ഇളക്കുക. ഇളം പിങ്ക് നിറമാകുമ്പോൾ അരി കഴുകി ഇടണം.
അരി മുക്കാൽ വേവാകുമ്പോൾ പഞ്ചസാര ചേർക്കാം. അരി വെന്ത് കുറുകി വരുമ്പോൾ തീയണക്കാം. ശേഷം ഏലയ്ക്കാ പൊടി ചേർത്ത് പത്ത് മിനിറ്റ് തുടരെ ഇളക്കണം. അല്പം നെയ്യിൽ അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി വറുത്തിടുക... പാൽ പായസം തയ്യാർ...
paal payasam can be easily prepared