കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്നതും അതൊടൊപ്പം ആരോഗ്യകരമായൊരു ബ്രേക്ക്ഫാസ്റ്റ് വിഭവം പരിചയപ്പെട്ടാലോ?. വളരെ കുറച്ച് ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന വിഭവമാണ് പാലക് ചീര പൂരി.
പാലക് അടങ്ങിയിട്ടുള്ളതിനാൽ വളരെയധികരം ആരോഗ്യകരമാണ് ഈ പൂരി. എങ്ങനെയാണ് പാലക് ചീര കൊണ്ട് രുചികരമായ പൂരി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ..?
വേണ്ട ചേരുവകൾ...
മൈദ 1 കപ്പ്
റവ 1/2 കപ്പ്
ഉരുളകിഴങ്ങ് 2 എണ്ണം
പാലക് ചീര ഒരു കപ്പ്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ഫ്രൈ ചെയ്യാൻ ആവശ്യത്തിന്...
തയാറാക്കുന്ന വിധം...
ആദ്യം ഒരു പാത്രത്തിൽ മൈദയും റവയും ഉപ്പും നല്ല പോലെ മിക്സ് ചെയ്ത് തിളച്ച വെള്ളം കൊണ്ട് നന്നായി കുഴച്ചു എടുക്കുക. ശേഷം മാവ് 10 മിനുട്ട് മാറ്റിവയ്ക്കുക.
ശേഷം ഇതിലേക്ക് വേവിച്ച ഉരുളകിഴങ്ങ് മിക്സിയിൽ അരച്ചത് ചേർക്കുക. ചീരയില വെള്ളത്തിലിട്ട് തിളപ്പിച്ച് അത് മിക്സിയിൽ അരച്ചെടുത്തതും തയാറാക്കിയ മാവിലേക്ക് ചേർക്കുക. മാവ് നന്നായി കുഴച്ച് സോഫ്റ്റ് ആക്കുക. ശേഷം ചെറിയ ഉരുളകളാക്കി എടുക്കുക. ശേഷം പരത്തിയെടുക്കുക. ശേഷം പൂരി എണ്ണയിലിട്ട് പൊരിച്ചെടുക്കുക.
Palak spinach is easy to prepare delicious puri