കോഴിക്കോട് : വിദ്യാർത്ഥിനിയോട് ലൈംഗിക അധിക്ഷേപം നടത്തുകയും നഗ്ന ഫോട്ടോ അയച്ചു കൊടുക്കുകയും ചെയ്ത മടപ്പള്ളി ജി വി എച്ച് എസ് ലെ പ്രധാന അദ്ധ്യാപകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറുമായ ബാലകൃഷ്ണനെ തൽസ്ഥാനങ്ങളിൽ നിന്ന് പുറത്താക്കണമെന്ന് കോഴിക്കോട് ജില്ലാ എം എസ് എഫ് ആവശ്യപ്പെട്ടു.

ബാലകൃഷ്ണൻ പ്ലസ് വൺ വിദ്യാർത്ഥിക്കാണ് ലൈംഗിക ഉദ്ദേശത്തോടെ തന്റെ നഗ്ന ഫോട്ടോയും ഫോൺ സന്ദേശവും അയച്ചത്. തന്റെ പദവി ദുരുപയോഗിച്ച് ഇത്തരത്തിൽ പ്രവർത്തിച്ച ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നിരവധി വിദ്യാർഥിനികൾ ഇടപെടുന്ന യൂണിവേഴ്സിറ്റി പോലെയുള്ള അധികാരകേന്ദ്രങ്ങളിൽ നിന്ന് ഇയാളെ നീക്കം ചെയ്യണമെന്നും എംഎസ്എഫ് ജില്ല പ്രസിഡന്റ് അഫ്നാസ് ചോറോട് ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ് എന്നിവർ ആവശ്യപ്പെട്ടു.
വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ചു; വടകരയിൽ പ്രധാന അധ്യാപകൻ അറസ്റ്റിൽ
വടകര : പ്ലസ്ടു വിദ്യാർത്ഥിനിക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ മടപ്പള്ളിയിൽ പ്രധാന അധ്യാപകൻ അറസ്റ്റിൽ.
ഓർക്കാട്ടരി സ്വദേശി കണ്ടോത്ത് താഴെക്കുനി ബാലകൃഷ്ണൻ (53) നെയാണ് ചോമ്പാല എസ്ഐ രഞ്ചിത്ത് അറസ്റ്റ് ചെയ്തത്. കുട്ടി അധ്യപികയോടൊപ്പം പൊലീസിൽ നേരിട്ടെത്തി എത്തി പരാതി നൽകുകയായിരുന്നു.
Expel Syndicate Member- MSF
