അഴിയൂർ അണ്ടി കമ്പനിയിൽ തീപിടുത്തം

അഴിയൂർ അണ്ടി കമ്പനിയിൽ തീപിടുത്തം
Mar 27, 2023 05:30 PM | By Vyshnavy Rajan

അഴിയൂർ : അഴിയൂർ അണ്ടി കമ്പനിയിൽ തീപിടുത്തം. അഴിയൂരിലെ കശുവണ്ടി കോർപ്പറേഷന്റെ കീഴിലുള്ള അഞ്ചേക്കറോളം വരുന്ന സ്ഥലത്തെ റോഡരികിലെ കുറ്റിക്കാടിനാണ് ഇന്ന് രാവിലെ 11 മണിയോടെ തീപിടുത്തമുണ്ടായത്.

തീ പടരുന്നത് കണ്ടയുടനെ നാട്ടുകാർ പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു.വടകരയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്സും , മാഹിയിൽ നിന്ന് ഒരു യൂണിറ്റ് ഫയർ ഫോഴ്സുമെത്തിയാണ് തീയണച്ചത്.തീ പിടുത്തത്തെത്തുടർന്ന് റോഡ് ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.

കശുവണ്ടി കോർപ്പറേഷന്റെ കീഴിലുള്ള അണ്ടിക്കമ്പനി പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി.കമ്പനിയുടെ സ്ഥലം പൂർണ്ണമായും കാടു പിടിച്ചു കിടക്കുകയാണ്.കാട് വെട്ടിത്തെളിച്ച് സ്ഥലം വൃത്തിയാക്കിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

A fire broke out at Azhiyur Andi Company

Next TV

Related Stories
#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

Dec 18, 2023 08:15 PM

#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

താള മേളങ്ങളുടെ മാന്ത്രികതയുമായി ആട്ടം കലാസമിതിയുടെയും തേക്കിൻകാട് ബാന്റിന്റെയും സംഗീത പരിപാടി നല്ലൂരിലും അരങ്ങേറും. 28ന് ബേപ്പൂർ ബീച്ചിൽ പ്രശസ്ത...

Read More >>
Top Stories