ബാത്ത് റൂമില്‍ പോയി ഒന്ന് ഇരുന്നതാണ്, അപ്രതീക്ഷിതമായി ടോയ്‌ലറ്റ് സീറ്റ് പൊട്ടിത്തെറിച്ചു; യുവാവിന് മുഖത്തടക്കം 35% പൊള്ളലേറ്റു

 ബാത്ത് റൂമില്‍ പോയി ഒന്ന് ഇരുന്നതാണ്, അപ്രതീക്ഷിതമായി ടോയ്‌ലറ്റ് സീറ്റ് പൊട്ടിത്തെറിച്ചു; യുവാവിന് മുഖത്തടക്കം 35% പൊള്ളലേറ്റു
May 13, 2025 08:27 PM | By Anjali M T

നോയിഡ:(truevisionnews.com) ബാത്റൂമിൽ ടോയ്‍ലറ്റ് സീറ്റില്‍ ഇരുന്നപ്പോൾ ഉണ്ടായ പൊട്ടിത്തെറിയിൽ യുവാവിന് പരിക്ക്. നോയിഡയിലെ സെക്ടർ 36 -ലെ ആഷുവിനാണ് പരിക്കേറ്റത്. മുഖമടക്കം യുവാവിന്‍റെ ശരീരത്തില്‍ 35 ശതമാനം പോള്ളലേറ്റെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു. 'സ്ഫോടനത്തിൽ ആഷുവിന്‍റെ മുഖത്തും ശരീരത്തിലും ഗുരുതരമായ പൊള്ളലേറ്റു. പരിക്കേറ്റ ആഷുവിനെ ഗ്രേറ്റർ നോയിഡയിലെ ഗവൺമെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ജിംസ്) പ്രവേശിപ്പിച്ചിരിക്കുകയാണ്.

35 ശതമാനം പൊള്ളലേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഗാഡ്‌ജെറ്റ്, സ്‌ഫോടനങ്ങൾ പോലുള്ള പൊട്ടിത്തെറിയാകുമെന്ന ആരോപണത്തെ ആഷുവിന്‍റെ പിതാവ് തള്ളിക്കളഞ്ഞു. ബാത്ത് റൂമില്‍ പോകുമ്പോൾ ആഷു മൊബൈൽ ഫോണോ മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണമോ ഉപയോഗിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പഴക്കം ചെന്നതോ ശരിയായി പരിപാലിക്കാത്തതോ ആയ പ്ലംബിംഗ് സംവിധാനങ്ങളുള്ള വീടുകളിൽ ഇത്തരം അപകടങ്ങൾ സംഭവിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം വൈദ്യുതി തകരാറുകളല്ല സ്ഫോടനത്തിന് കാരണമെന്നും സംഭവസമയത്ത് വീട്ടിലെ എയർ കണ്ടീഷണ‍ർ അടക്കമുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും നന്നായി പ്രവര്‍ത്തിച്ചിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, അപകടകരമാകാൻ സാധ്യതയുള്ള മീഥെയ്ൻ വാതകം അടിഞ്ഞുകൂടിയതാകാം സ്ഫോടനത്തിന് കാരണമെന്ന് കുടുംബം പറഞ്ഞു. ടോയ്‍ലറ്റ് പൈപ്പുകൾ നേരിട്ട് അഴുക്കുചാലിൽ ബന്ധിപ്പിച്ചിരിക്കുകയാണ്. ഇതുവഴിയാകാം അപകടകരമായ വാതകമെത്തിയതെന്നും കുടുംബം ചൂണ്ടിക്കാണിക്കുന്നു.


man burns after toilet seat exploded noida

Next TV

Related Stories
ഇസ്രായേൽ വ്യോമാക്രമണം;  ഇറാൻ ആണവ ശാസ്ത്രജ്ഞനും ഭാര്യയും കൊല്ലപ്പെട്ടു

Jun 21, 2025 05:11 PM

ഇസ്രായേൽ വ്യോമാക്രമണം; ഇറാൻ ആണവ ശാസ്ത്രജ്ഞനും ഭാര്യയും കൊല്ലപ്പെട്ടു

ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാൻ ആണവ ശാസ്ത്രജ്ഞനും ഭാര്യയും...

Read More >>
Top Stories










Entertainment News