(truevisionnews.com) താമരശ്ശേരിയിൽ വീണ്ടും വാഹന അപകടം. ദേശീയ പാതയിൽ താമരശ്ശേരി വട്ടക്കുണ്ടിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു.

കാർ യാത്രക്കാരായ താമരശ്ശേരി വാടിക്കൽ മുജീബ് റഹ്മാൻ, കദീജ മിന്നത്ത്, മുഹമ്മദ് ഇജ് ലാൻ, മിനിലോറി ഡ്രൈവർ മുഹമ്മദ് മകൻ നിഹാൽ എന്നിവർക്കാണ് പരുക്കേറ്റത്. സമീപത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തേക്ക് ഇറങ്ങിയ കാറിൽ കോഴിക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന മിനിലോറി ഇടിക്കുകയായിരുന്നു.
പരുക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ നിന്നും റോഡിൽ ഒഴുകിയ ഓയിൽ മുക്കത്തുനിന്നും എത്തിയ ഫയർഫോഴ്സ് സംഘം നീക്കം ചെയ്തു.
vehicle accident Thamarassery five people injured
