കോഴിക്കോട് താമരശ്ശേരിക്ക് സമീപം വാഹനാപകടം; മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച ലോറി ഇടിച്ച് രണ്ടു പേർക്ക് പരിക്ക്

കോഴിക്കോട് താമരശ്ശേരിക്ക് സമീപം വാഹനാപകടം; മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച ലോറി ഇടിച്ച് രണ്ടു പേർക്ക് പരിക്ക്
May 13, 2025 04:11 PM | By VIPIN P V

കോഴിക്കോട് : ( www.truevisionnews.com ) മദ്യലഹരിയിൽ ഓടിച്ചു വന്ന ലോറി രണ്ടു പേരെ ഇടിച്ച് തെറിപ്പിച്ചു. താമരശ്ശേരി – കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിലാണ് അപകടം. ബാലുശ്ശേരി ഭാഗത്തു നിന്നും അമിതവേഗതയിൽ എത്തിയ മിനിലോറി ട്യൂഷൻ കഴിഞ്ഞ് നടന്നു വരികയായിരുന്ന വിദ്യാർത്ഥിനിയേയും, മഴയത്ത് മരത്തിനു താഴെ നിർത്തിയിട്ടിരുന്ന ബൈക്കിലെ യാത്രികനേയുമാണ് ഇടിച്ച് തെറിപ്പിച്ചത്.

പരിക്കേറ്റ തച്ചംപൊയിൽ അവേലം തിയ്യരുതൊടിക മുഹമ്മദ് റാഫി (42) ,ചാലക്കര സ്വദേശി റിസ കദീജ (14) എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിസ കദീജയെ പിന്നീട് വിദഗ്ദ പരിശോധനക്കായി ഓമശ്ശേരി ശാന്തി ആശുപത്രിയിലേക്ക് മാറ്റി.

മദ്യലഹരിയിലായിരുന്ന മിനിലോറി ഡ്രൈവർ ബാലുശ്ശേരി സ്വദേശി പ്രശാന്തിനെ നാട്ടുകാർ തടഞ്ഞു നിർത്തി പോലീസിൽ ഏൽപ്പിച്ചു.

Road accident near Thamarassery Kozhikode Two injured after being hit by lorry driven by drunk driver

Next TV

Related Stories
ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന; വടകരയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച സിവിൽ പോലീസ് ഓഫീസർക്ക് വിട ചൊല്ലി ജന്മനാട്

May 13, 2025 10:44 PM

ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന; വടകരയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച സിവിൽ പോലീസ് ഓഫീസർക്ക് വിട ചൊല്ലി ജന്മനാട്

സിവിൽ പോലീസ് ഓഫീസർ പുന്നോൽ കരീകുന്നുമ്മൽ ഹൗസിൽ പി.സന്തോഷിന് കണ്ണീരിൽ കുതിർന്ന...

Read More >>
കോഴിക്കോട് ഡ്രോണ്‍ പറത്തുന്നതിനും പടക്കം പൊട്ടിക്കുന്നതിനും ഒരാഴ്ചത്തേക്ക് നിരോധനം

May 13, 2025 09:53 PM

കോഴിക്കോട് ഡ്രോണ്‍ പറത്തുന്നതിനും പടക്കം പൊട്ടിക്കുന്നതിനും ഒരാഴ്ചത്തേക്ക് നിരോധനം

ഡ്രോണ്‍ പറത്തുന്നതിനും പടക്കം പൊട്ടിക്കുന്നതിനും...

Read More >>
Top Stories