'കരിഞ്ഞ മാംസത്തിൻ്റെ ഗന്ധമാണ് നമ്മുടെ തെരുവുകളിൽ, വളര്‍ന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസം' - റാപ്പര്‍ വേടനെതിരെ വിദ്വേഷ പ്രസംഗം

 'കരിഞ്ഞ മാംസത്തിൻ്റെ ഗന്ധമാണ് നമ്മുടെ തെരുവുകളിൽ, വളര്‍ന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസം' - റാപ്പര്‍ വേടനെതിരെ വിദ്വേഷ പ്രസംഗം
May 13, 2025 07:51 PM | By Susmitha Surendran

കൊല്ലം: (truevisionnews.com) റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗവുമായി ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻ ആർ മധു. കൊല്ലം കിഴക്കേക്കല്ലട പുതിയിടത്തു ശ്രീ പാർവതി ദേവീക്ഷേത്രത്തിൽ വെച്ചായിരുന്നു പ്രസംഗം. അപർണ്ണോത്സവം എന്നപേരിൽ നടന്ന പ്രതിഷ്ഠ വാർഷികത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നും വേടന്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനവാദികളെന്നും മധു പറഞ്ഞു.

വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കും. വേടന്റെ പിന്നിൽ ശക്തമായ സ്പോൺസർ ശക്തികൾ ഉണ്ടെന്നും എൻ ആർ മധു പറഞ്ഞു.

അറേബ്യൻ ഭക്ഷണത്തിനെതിരെയും മധു പ്രസം​ഗിച്ചു. ആഹാരം തൃപ്തി തോന്നണമെങ്കിൽ ഇപ്പോൾ അറേബ്യൻ ഫുഡ് കഴിക്കണം. ഷവർമ്മ എന്നാൽ ശവം പ്ലസ് വർമ്മയാണ്. ഷവർമ്മ കഴിച്ച് മരിച്ചവരെല്ലാം വർമ്മമാരാണ്. ഷവർമ്മ കഴിച്ച് മരിച്ചവരിൽ ആയിഷയും, മുഹമ്മദും, തോമസും ഇല്ല. പക്ഷേ അതിൽ വർമ്മയുണ്ട്. അതുകൊണ്ടാണ് പേര് ഷവർമ്മയെന്നായത്. കരിഞ്ഞ മാംസത്തിൻ്റെ ഗന്ധമാണ് നമ്മുടെ തെരുവുകളിൽ. ശ്മശാനത്തിൽ കൂടി കടന്നു പോകുന്ന പ്രതീതിയാണെന്നും മധു പറഞ്ഞു.

NRMadhu hate speech against vedan

Next TV

Related Stories
കോഴിക്കോട് കൂത്താളിയിൽ 29 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ

Jul 9, 2025 10:34 PM

കോഴിക്കോട് കൂത്താളിയിൽ 29 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ

കോഴിക്കോട് അത്തോളിയിലെ ഒഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം...

Read More >>
കോഴിക്കോട് അത്തോളിയിലെ ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Jul 9, 2025 10:28 PM

കോഴിക്കോട് അത്തോളിയിലെ ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കോഴിക്കോട് അത്തോളിയിലെ ഒഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം...

Read More >>
ഹൃദയങ്ങളിൽ എന്നും..... ആറുപേർക്ക് പുതുജീവൻ നൽകി അരുൺ യാത്രയായി; കുടുംബത്തെ നന്ദിയറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Jul 9, 2025 08:09 PM

ഹൃദയങ്ങളിൽ എന്നും..... ആറുപേർക്ക് പുതുജീവൻ നൽകി അരുൺ യാത്രയായി; കുടുംബത്തെ നന്ദിയറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ആറുപേർക്ക് പുതുജീവൻ നൽകി അരുൺ യാത്രയായി; കുടുംബത്തെ നന്ദിയറിയിച്ച് ആരോഗ്യമന്ത്രി വീണാ...

Read More >>
Top Stories

//Truevisionall