വിദേശത്ത് ജോലി നൽകാമെന്ന്​ പറഞ്ഞ് 18 ലക്ഷം കവർന്നു; യുവതി അറസ്റ്റിൽ

വിദേശത്ത് ജോലി നൽകാമെന്ന്​ പറഞ്ഞ് 18 ലക്ഷം കവർന്നു; യുവതി അറസ്റ്റിൽ
May 13, 2025 08:30 PM | By VIPIN P V

തൊടുപുഴ: ( www.truevisionnews.com ) വിദേശത്ത് ജോലി നൽകാമെന്നുപറഞ്ഞ് 18.99 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾകൂടി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിനി പ്രേമിക ഛേത്രിയെയാണ്​ (23) സൈബർ ക്രൈം പൊലീസ്​ അറസ്റ്റ് ചെയ്തത്​. ഇതേ കേസിൽ മറ്റൊരു ബംഗാൾ സ്വദേശിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

കുമളി ചക്കുപള്ളം സ്വദേശിയിൽനിന്ന് വിവിധ സർട്ടിഫിക്കേഷൻ ചാർജുകൾക്കാണെന്നുപറഞ്ഞാണ്​ പണം തട്ടിയത്. ജില്ല പൊലീസ്​ മേധാവി വിഷ്ണു പ്രദീപിന്‍റെ നിർദേശാനുസരണം ഇടുക്കി ജില്ല ക്രൈം റെക്കോഡ്​സ്​ ബ്യൂറോ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.ആർ. ബിജുവിന്‍റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ്​ ഇൻസ്പെക്ടർ വി.എ. സുരേഷിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Woman arrested for cheating lakhs pretext job abroad

Next TV

Related Stories
ബൈക്ക് യാത്രക്കിടെ ഹൃദയാഘാതം; പിൻസീറ്റ് യാത്രക്കാരൻ തെറിച്ച് വീണു

May 13, 2025 12:53 PM

ബൈക്ക് യാത്രക്കിടെ ഹൃദയാഘാതം; പിൻസീറ്റ് യാത്രക്കാരൻ തെറിച്ച് വീണു

കട്ടപ്പനയിൽ ബൈക്ക് യാത്രക്കിടെ യുവാവിന് ...

Read More >>
മഴ തുടരാൻ സാധ്യത, അപകട സാധ്യത മുൻനിർത്തി മൂന്നാർ ഗ്യാപ് റോഡ് അടച്ചു

May 12, 2025 08:03 PM

മഴ തുടരാൻ സാധ്യത, അപകട സാധ്യത മുൻനിർത്തി മൂന്നാർ ഗ്യാപ് റോഡ് അടച്ചു

അപകട സാധ്യത മുൻനിർത്തി മൂന്നാർ ഗ്യാപ് റോഡ് അടച്ചു...

Read More >>
ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 61കാരന്  ഇരട്ട ജീവപര്യന്തം

May 10, 2025 02:55 PM

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 61കാരന് ഇരട്ട ജീവപര്യന്തം

പതിനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി...

Read More >>
Top Stories