കോഴിക്കോട്: ( www.truevisionnews.com ) വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ ശിക്ഷിച്ച് കോടതി. കോഴിക്കോട് പുതുപ്പാടി എലോക്കര സ്വദേശി കുന്നുമ്മല്‍ വീട്ടില്‍ മുസ്തഫ(52)യെയാണ് 20 വര്‍ഷം കഠിന തടവിനും 32,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്.

കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ നൗഷാദലിയാണ് വിധി പറഞ്ഞത്. 2022ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്തെ പുഴയിൽ ഇറച്ചി കഴുകാനായി പ്രതി കുട്ടിയെയും ബൈക്കില്‍ ഇരുത്തി പോയി. എന്നാല്‍ പുഴത്തീരത്ത് വെച്ച് ഇയാള്‍ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചുകൊടുത്ത ശേഷം കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
സംഭവം കുട്ടി രക്ഷിതാക്കളോട് പറയുകയും അവര്‍ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ഇയാള്‍ സമാന രീതിയിലുള്ള കേസില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ എന്‍കെ സത്യനാഥനാണ് കേസ് അന്വേഷച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി ജെതിന്‍ ഹാജരായി.
Kozhikode fifty two year old gets years rigorous imprisonment for taking student river wash meat
