രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വത്തിന് അയോഗ്യത കൽപിച്ചതിന് പിന്നാലെ വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കരുനീക്കങ്ങൾ ആരംഭിച്ച് ബിഡിജെഎസ്.

വയനാട് ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കാനുള്ള തീരുമാനിത്തിലാണ് ബിഡിജെഎസ്. നിലപാട് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബി.എല്‍.സന്തോഷുമായി കൂടിക്കാഴ്ച നടത്തി.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ വയനാട് സീറ്റിൽ ബിഡിജെഎസ് സ്ഥാനാർത്ഥി മത്സരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.
ഇന്ന് ഡൽഹിയിൽ ജെ.പി നദ്ദയുമായി ബിഡിജെഎസ് നേതാക്കളുടെ കൂടിക്കാഴ്ച നടന്നിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുലിനെതിരെ വയനാട്ടിൽ മത്സരിച്ചത് തുഷാർ വെള്ളാപ്പള്ളിയായിരുന്നു.
BDJS will contest if Wayanad by-elections are held
