ന്യൂഡൽഹി : ആസിഡാക്രമണത്തിൽ യുവതിക്കും കുഞ്ഞിനും പൊള്ളലേറ്റു. ദില്ലിയിലാണ് സംഭവം. മാർക്കറ്റിലേക്ക് നടന്നുപോവുകയായിരുന്ന ഇരുവരുടേയും നേർക്ക് അജ്ഞാതൻ ആസിഡൊഴിക്കുകയായിരുന്നു.

ദില്ലിയിലെ ഭാരത് നഗറിൽ ഇന്നലെയാണ് സംഭവം. രാവിലെ എട്ടുമണിക്ക് മാർക്കറ്റിലേക്ക് പോവുകയായിരുന്നു 33 കാരിയായ അമ്മയും നാലു വയസ്സുള്ള മകനും. ഇവർക്കു നേരെ അടുത്തുള്ള പാർക്കിൽ നിന്നൊരാൾ ആസിഡ് ഒഴിക്കുകയായിരുന്നു.
ആക്രമണത്തിൽ അമ്മക്കും കുഞ്ഞിനും പൊള്ളലേറ്റു. ഉടൻ തന്നെ അടുത്ത ആശുപത്രിയിൽ യുവതിയും കുഞ്ഞും ചികിത്സ തേടി. സംഭവത്തിൽ യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, ആക്രമണത്തിന് പിന്നിൽ എന്തെങ്കിലും വ്യക്തിവിരോധമുള്ളവർ ഉണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
Acid attack on woman and child who were walking to market; Investigation is on for the suspect
