കാപികോ റിസോര്‍ട്ട് പൂര്‍ണമായും പൊളിക്കണം- സുപ്രിംകോടതി

കാപികോ റിസോര്‍ട്ട് പൂര്‍ണമായും പൊളിക്കണം- സുപ്രിംകോടതി
Mar 21, 2023 03:31 PM | By Vyshnavy Rajan

ന്യൂഡൽഹി : ആലപ്പുഴ പാണാവള്ളിയിലെ കാപികോ റിസോർട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ചേ മതിയാകുവെന്ന് കർശന മുന്നറിയിപ്പുമായി സുപ്രിംകോടതി. പൂർണ്ണമായും പൊളിച്ചു നീക്കിയില്ലെങ്കിൽ കോടതിലക്ഷ്യ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ്.

വെള്ളിയാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രിംകോടതി നിർദ്ദേശിച്ചു തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള കെട്ടിടങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന് കർശന മുന്നറിയിപ്പ് നൽകിയ സുപ്രിംകോടതി കെട്ടിടം എത്രയും പെട്ടെന്ന് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടു.

ഇരുപത്തിയെട്ടാം തീയ്യതിക്കുള്ളിൽ പൂർണമായും പൊളിച്ചു നീക്കണമെന്ന് നേരത്തെ നൽകിയ നിർദേശം സുപ്രിംകോടതി ഇന്നും ആവർത്തിച്ചു. പൊളിക്കൽ സംബന്ധിച്ച റിപ്പോർട്ട് വെള്ളിയാഴ്ചക്കകം സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. അടുത്ത തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും.

പൂർണ്ണമായും പൊളിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിക്ക് എതിരെ കോടതി അലക്ഷ്യ നടപടി എടുക്കുമെമെന്ന് ജസ്റ്റിസുമാരായ അനിരുധ് ബോസ്,സുധാൻഷു ദുലിയ എന്നിവരടങ്ങിയ ബഞ്ച് മുന്നറിയിപ്പ് നൽകി.54 വില്ലകളും പൊളിച്ച് നീക്കിയെന്നും പ്രധാന കെട്ടിടം മാത്രമേ ഇനി പൊളിക്കാൻ ഉള്ളെവുമെന്നും സംസ്ഥാന സർക്കാർ കോടതിയിൽ അറിയിച്ചു.

തീരപരിപാലന നിയമം ലംഘനം ചുണ്ടികാട്ടി മത്സ്യത്തൊഴിലാളികൾ നടത്തിയ നിയമ പോരാട്ടത്തിനൊവിലാണ് റിസോർട്ട് പൊളിക്കണമെന്ന് 2020 ജനുവരിയിൽ സുപ്രീംകോടതി ഉത്തരവിട്ടത്. കൊവിഡ് കാരണം വൈകിയ പൊളിക്കൽ നടപടി ,2022 സെപ്റ്റംബർ 15 നാണ് ആരംഭിച്ചത്.

Kapiko Resort should be completely demolished- Supreme Court

Next TV

Related Stories
ശ്രദ്ധയുടെ ആത്മഹത്യ; അമല്‍ ജ്യോതി കോളജ് മാനേജ്‌മെന്റിനെതിരെ ആരോപണവുമായി പിതാവ്

Jun 6, 2023 11:13 PM

ശ്രദ്ധയുടെ ആത്മഹത്യ; അമല്‍ ജ്യോതി കോളജ് മാനേജ്‌മെന്റിനെതിരെ ആരോപണവുമായി പിതാവ്

മകളെക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് കോളജ് മാനേജ്‌മെന്റ് തന്നെ അറിയിച്ചതെന്ന് സതീഷ്...

Read More >>
കോഴിക്കോട് ബൈക്ക് മോഷണസംഘം പിടിയിൽ

Jun 6, 2023 11:02 PM

കോഴിക്കോട് ബൈക്ക് മോഷണസംഘം പിടിയിൽ

കോഴിക്കോട് ബൈക്ക് മോഷണസംഘം...

Read More >>
സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

Jun 6, 2023 10:23 PM

സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

മുന്‍ രാജ്യസഭാ അംഗവും സിനിമാതാരവുമായ സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച അന്യസംസ്ഥാന ലോറി ഡ്രൈവറെ...

Read More >>
അറബിക്കടലിൽ ‘ബിപോർജോയ്’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു

Jun 6, 2023 09:56 PM

അറബിക്കടലിൽ ‘ബിപോർജോയ്’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു

തെക്ക് കിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം മധ്യ തെക്കൻ അറബിക്കടലിനും അതിനു സമീപത്തുള്ള തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായി...

Read More >>
ചുഴലിക്കാറ്റ്: തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്, കടലോര ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു

Jun 6, 2023 08:51 PM

ചുഴലിക്കാറ്റ്: തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്, കടലോര ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു

ചുഴലിക്കാറ്റ് ഭീഷണി ഒഴിയുന്നതുവരെ തീരദേശമേഖലകളിൽ ഫിഷറീസ് വകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ തയാറാക്കാനും...

Read More >>
എക്സൈസ് വകുപ്പിന്റെ പുതിയ കമീഷണറായി എ.ഡി.ജി.പി മഹിപാൽ യാദവ് ചുമതലയേറ്റു

Jun 6, 2023 08:47 PM

എക്സൈസ് വകുപ്പിന്റെ പുതിയ കമീഷണറായി എ.ഡി.ജി.പി മഹിപാൽ യാദവ് ചുമതലയേറ്റു

എക്സൈസ് വകുപ്പിന്റെ പുതിയ കമീഷണറായി എ.ഡി.ജി.പി മഹിപാൽ യാദവ്...

Read More >>
Top Stories