ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്ര-കിയാര അദ്വാനി വിവാഹ റിസപ്ഷന്‍റെ ചിത്രങ്ങളാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അതില്‍ ബോളിവുഡ് സുന്ദരി ആലിയ ഭട്ടിന്‍റെ ലുക്കിനാണ് ഫാഷന്‍ ലോകത്ത് ഏറെ പ്രശംസ ലഭിച്ചത്. അമ്മയായതിനുശേഷം ആലിയയുടെ വിശേഷങ്ങൾ അറിയാല്‍ ആരാധകര്‍ക്ക് ഏറെ താല്‍പര്യവുമുണ്ട്.
ബ്ലഷ് പിങ്ക് സീക്വിൻസ് സാരിയിൽ തിളങ്ങിയാണ് ആലിയ വിവാഹസത്കാരത്തിന് എത്തിയത്. സവാൻ ഗാന്ധിയാണ് ആലിയയ്ക്കായി സാരി ഒരുക്കിയത്. ഗ്ലാസ് ബീഡ്സ്, സീക്വിൻസുമൊക്കെ ആണ് സാരിയെ മനോഹരമാക്കിയത്.
https://instagram.com/sawangandhiofficial?igshid=YmMyMTA2M2Y=
മിറര്‍ വര്‍ക്കും ത്രെഡ് എംബ്രോയ്ഡറിയുമൊക്കെ നിറഞ്ഞ ലീവ്‌ലസ് ബ്ലൗസ് ആണ് ആലിയ ഇതിനൊപ്പം പെയര്‍ ചെയ്തത്. ആമി പട്ടേലാണ് താരത്തെ സ്റ്റൈലിങ് ചെയ്തത്.
ഡയ്മണ്ട് സ്റ്റഡും മേതിരവുമായിരുന്നു താരത്തിന്‍റെ ആക്സസറീസ്. നൂഡ് ഷെയ്ഡ‍് മേക്കപ് ആലിയയ്ക്ക് കൂടുതൽ ആകർഷണം നൽകി.
Alia Bhatt looked radiant in a blush pink sequins saree
