സോഫ്റ്റായ ഓട്സ് ഇഡ്ഡലി തയ്യാറാക്കാം എളുപ്പത്തിൽ

സോഫ്റ്റായ ഓട്സ് ഇഡ്ഡലി തയ്യാറാക്കാം എളുപ്പത്തിൽ
Feb 19, 2023 01:04 PM | By Susmitha Surendran

ഒരു ദിവസത്തെ മുഴുവൻ ഊർജവും നൽകുന്നത് പ്രഭാത ഭക്ഷണമാണ്. പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ആരോ​ഗ്യകരമായൊരു ഭക്ഷണമാണ് ഓട്സ്.

ധാരാളം ധാതുക്കൾ അടങ്ങിയ ധാന്യമാണ് ഓട്സ്. ബ്രേക്ക്ഫാസ്റ്റിൽ ഓട്സ് കൊണ്ടുള്ള വിഭവങ്ങൾ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യകരമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ​ഗുണകരമായ ഭക്ഷണമാണ് ഓട്സ് കൊണ്ടുള്ള ഇഡ്ഡ്ലി. ഇനി എങ്ങനെയാണ് ഓട്സ് ഇഡ്ഡ്ലി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?...

വേണ്ട ചേരുവകൾ...

ഓട്സ് 1 കപ്പ്‌ (നന്നായി പൊടിച്ചത്)

റവ 1/2 കപ്പ്‌

തൈര് 1/2 കപ്പ്‌ (പുളി അധികം വേണ്ട )

ബേക്കിങ് സോഡാ 1 നുള്ള് ഉപ്പ് ആവശ്യത്തിന്

തയാറാക്കുന്ന വിധം...

ആദ്യം ഓട്സ് ഒരു പാനിൽ ഇട്ട് ഒന്ന് നന്നായി ചൂടാക്കുക. എന്നിട്ട് നന്നായി പൊടിച്ചെടുക്കുക. അതേ പാനിൽ തന്നെ താഴ്ന്ന തീയിൽ വച്ചു റവ വറക്കുക. അതിലേക്കു പൊടിച്ച ഓട്സ് ചേർത്ത് ഒരു മിനിറ്റ് ചൂടാക്കി തീ അണയ്ക്കുക.

നന്നായി തണുത്ത ശേഷം അതിലേക്കു ഉപ്പ്, തൈര് എന്നിവ ചേർത്തിളക്കുക. അതിലേക്കു വെള്ളം കുറച്ച് കുറച്ചായി ഒഴിച്ച് കൊടുത്തു ഒട്ടും കട്ട ഇല്ലാതെ ഇഡ്ഡലി മാവ് പരുവത്തിൽ കലക്കി എടുക്കുക.

ശേഷം അതിലേക്ക് ബേക്കിങ് സോഡാ കൂടി ചേർത്തിളക്കുക. ഇഡ്ഡലി തട്ടിൽ എണ്ണ തടവി മാവ് ഒഴിച്ച് കൊടുക്കുക. ഒരു 15 - 20 മിനിറ്റ് ആവി കയറ്റി വേവിക്കുക. ശേഷം ചട്ണി, സാമ്പാർ എന്നിവ ചേർത്ത് കഴിക്കാവുന്നമാണ്.

Soft Oat Idli is easy to prepare

Next TV

Related Stories
Top Stories