പെടിഎം ഉൾപ്പെടെ 57 പേയ്‌മെന്റ് അഗ്രിഗേറ്റർമാരുടെ അപേക്ഷ മടക്കി ആർബിഐ; പുതിയ വ്യവസായികളായ ഉപഭോക്താക്കളെ സ്വീകരിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്

പെടിഎം ഉൾപ്പെടെ 57 പേയ്‌മെന്റ് അഗ്രിഗേറ്റർമാരുടെ അപേക്ഷ മടക്കി ആർബിഐ; പുതിയ വ്യവസായികളായ ഉപഭോക്താക്കളെ സ്വീകരിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്
Feb 16, 2023 09:22 AM | By Nourin Minara KM

പെടിഎം ഉൾപ്പെടെ 57 പേയ്‌മെന്റ് അഗ്രിഗേറ്റർമാരുടെ അപേക്ഷ മടക്കി ആർബിഐ. ഫ്രീചാർജ്, പെടിഎം പേയ്‌മെന്റ് സർവീസസ്, പേ യു, ടാപിറ്റ്‌സ് ടെക്‌നോളജീസ് എന്നീ പേയ്‌മെന്റ് അഗ്രിഗേറ്ററുകളുടെ ലൈസൻസിനുള്ള അപേക്ഷയാണ് ആർബിഐ മടക്കിയത്.120 ദിവസത്തിനകം ഇവർക്ക് വീണ്ടും അപേക്ഷ സമർപ്പിക്കാം.

നിലവിൽ ഇവയ്ക്ക് പണമിടപാട് നടത്താൻ സാധിക്കുമെങ്കിലും പുതിയ വ്യവസായികളായ ഉപഭോക്താക്കളെ ( മെർച്ചന്റ്‌സ്) സ്വീകരിക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്.വ്യവസായികൾ ഉപഭോക്താക്കൾക്ക് പണമിടപാട് നടത്താനായി നൽകുന്ന തേർഡ് പാർട്ടിയാണ് പേയ്‌മെന്റ് അഗ്രിഗേറ്റേഴ്‌സ്. ബുധനാഴ്ചയാണ് ആർബിഐ പേയ്‌മെന്റ് അഗ്രിഗേറ്റർ ലൈസൻസ് നേടിയവരുടെ പട്ടിക പുറത്ത് വിട്ടത്.

നിലവിൽ പേയ്‌മെന്റ് അഗ്രിഗേറ്റേഴ്‌സായി പ്രവർത്തിക്കുന്ന 17 പേരുടേയും പുതിയ 40 പേരുടേയും അപേക്ഷ തള്ളിയ വിവരവും ആർബിഐ പുറത്ത് വിട്ടു.നേരത്തെ പെയ്‌മെന്റ് അഗ്രിഗേറ്റേഴ്‌സിന് ലൈസൻസ് നിർബന്ധമാക്കിയിരുന്നില്ല. എന്നാൽ മാർച്ച് 2021 മുതൽ എല്ലാ പെയ്‌മെന്റ് അഗ്രിഗേറ്റേഴ്‌സിനോടും ലൈസൻസിനായി അപേക്ഷിക്കാൻ ആർബിഐ ഉത്തരവിടുകയായിരുന്നു.

ഐആർസിടിസി, ഓല ഫിനാൻഷ്യൽ സർവീസസ്, വേൾഡ്‌ലൈൻ ഇന്ത്യ എന്നിവയും അപേക്ഷ തള്ളിയവരിൽ ഉൾപ്പെടും. ഇതിൽ വേൾഡ്‌ലൈൻ അപേക്ഷ പിൻവലിച്ചിട്ടുണ്ട്.

RBI rejects application of 57 payment aggregators including Paytm

Next TV

Related Stories
ഐഎസ്ആർഒയുടെ എൽവിഎം 3 വൺ വെബ്ബ് ദൗത്യം വിജയകരം

Mar 26, 2023 10:13 AM

ഐഎസ്ആർഒയുടെ എൽവിഎം 3 വൺ വെബ്ബ് ദൗത്യം വിജയകരം

ആദ്യ ഘട്ടത്തിൽ പതിനാറ് ഉപഗ്രഹങ്ങളെ എൽവിഎം വിജയകരമായി ലക്ഷ്യസ്ഥാനത്തേക്ക്...

Read More >>
വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വലിയ മാറ്റം; പുതിയ അപ്ഡേറ്റുകൾ പ്രഖ്യാപിച്ച് മാർക്ക് സക്കർബർഗ്

Mar 25, 2023 05:52 AM

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വലിയ മാറ്റം; പുതിയ അപ്ഡേറ്റുകൾ പ്രഖ്യാപിച്ച് മാർക്ക് സക്കർബർഗ്

പുതിയ അപ്ഡേറ്റ് എത്തുന്നതൊടൊപ്പം അഡ്മിൻമാർക്ക് അവരുടെ ഗ്രൂപ്പ് പ്രൈവസിയുടെ നിയന്ത്രണത്തിന് കൂടുതൽ സൗകര്യങ്ങൾ...

Read More >>
ഗൂഗിൾ പണിമുടക്കി; തകരാറിലായത് യൂട്യൂബ് ഉൾപ്പെടെയുള്ള സേവനങ്ങൾ

Mar 23, 2023 05:28 PM

ഗൂഗിൾ പണിമുടക്കി; തകരാറിലായത് യൂട്യൂബ് ഉൾപ്പെടെയുള്ള സേവനങ്ങൾ

ഗൂഗിൾ പണിമുടക്കി. ലോകമെമ്പാടുമുള്ള നിരവധി ഉപഭോക്താക്കൾക്ക് യൂട്യൂബ്, ഡ്രൈവ്, ജി-മെയിൽ എന്നീ സേവനങ്ങളിൽ തകരാർ അനുഭവപ്പെടുന്നുണ്ട്. ഡൗൺ ഡിടെക്ടർ...

Read More >>
ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ;  9000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനം

Mar 21, 2023 03:58 PM

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; 9000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനം

ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. സാമ്പത്തിക അനിശ്ചിതത്വം കാരണം വരും ദിവസങ്ങളിൽ 9000 ത്തോളം...

Read More >>
യു.എസില്‍ സബ്സ്ക്രിപ്ഷന്‍ സേവനം ആരംഭിച്ച് മെറ്റ

Mar 18, 2023 11:11 PM

യു.എസില്‍ സബ്സ്ക്രിപ്ഷന്‍ സേവനം ആരംഭിച്ച് മെറ്റ

യു.എസില്‍ സബ്സ്ക്രിപ്ഷന്‍ സേവനം ആരംഭിച്ച് മെറ്റ. ഇനിമുതൽ സാധാരണക്കാര്‍ക്കും പണമടച്ച് ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ബ്ലൂടിക്ക് സ്വന്തമാക്കാം....

Read More >>
ഗൂഗിളിലെ സെർച്ച് റിസൾട്ട് പേജുകൾ ഇനി വെട്ടി മുറിക്കാം

Mar 12, 2023 07:16 AM

ഗൂഗിളിലെ സെർച്ച് റിസൾട്ട് പേജുകൾ ഇനി വെട്ടി മുറിക്കാം

മാർച്ച് ഒന്ന് മുതലാണ് മാൻഡലോറിയൻ ചാപ്റ്റർ 17: ദി അപ്പോസ്‌റ്റേറ്റ് പുറത്തിറങ്ങിയത്....

Read More >>
Top Stories