ഇന്‍ഡിഗോയ്ക്ക് പിന്നാലെ എയര്‍ ഇന്ത്യയും; റദ്ദാക്കിയത് ആറ് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍

ഇന്‍ഡിഗോയ്ക്ക് പിന്നാലെ എയര്‍ ഇന്ത്യയും; റദ്ദാക്കിയത് ആറ് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍
May 13, 2025 07:26 AM | By VIPIN P V

ന്യൂഡല്‍ഹി: ( www.truevisionnews.com ) ഇന്‍ഡിഗോയ്ക്ക് പിന്നാലെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും. ആറ് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ജമ്മു, അമൃത്സര്‍, ലേ, ജോധ്പൂര്‍, ശ്രീനഗര്‍, ഛണ്ഡിഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ലൈന്‍ അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് എയര്‍ ഇന്ത്യ ഇന്ന് പുലര്‍ച്ചെ എക്‌സില്‍ പങ്കുവെച്ച പ്രസ്താവനയില്‍ അറിയിച്ചത്. സാഹചര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ സുരക്ഷ മുന്‍നിര്‍ത്തി അടച്ചിട്ട വിമാനത്താവളങ്ങള്‍ തുറക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. ഇത് സംബന്ധിച്ച് എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗികമായി അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. അന്താരാഷ്ട്ര വ്യോമപാത തുറക്കാനും നിര്‍ദേശം നല്‍കിയിരുന്നു.

ശ്രീനഗര്‍, ജമ്മു, ലുധിയാന, പത്താന്‍കോട്ട് തുടങ്ങി രാജ്യത്തെ അതിര്‍ത്തികളിലെ വിമാനത്താവളങ്ങളാണ് അടച്ചിട്ടിരുന്നത്.

Air India also cancels flights from six airports after IndiGo

Next TV

Related Stories
ഓടിക്കൊണ്ടിരുന്ന ബൈക്കിന് മേൽ മരംവീണ് യുവ ദമ്പതികൾ മരിച്ചു; പിഞ്ചുകുഞ്ഞിന് പരിക്ക്

Jul 23, 2025 09:14 PM

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മേൽ മരംവീണ് യുവ ദമ്പതികൾ മരിച്ചു; പിഞ്ചുകുഞ്ഞിന് പരിക്ക്

റായ്ച്ചൂർ ജില്ലയിൽ ലിംഗസുഗുർ താലൂക്കിലെ മുദ്ഗലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണ് യുവ ദമ്പതികൾ...

Read More >>
'ശൗചാലയത്തിനരികെ ക്യാമറ, തുറസായസ്ഥലത്ത് കുളിക്കേണ്ടിവന്നു'; പ്രതിഷേധിച്ച് വനിതാകോൺസ്റ്റബിൾ ട്രെയിനിമാർ

Jul 23, 2025 07:57 PM

'ശൗചാലയത്തിനരികെ ക്യാമറ, തുറസായസ്ഥലത്ത് കുളിക്കേണ്ടിവന്നു'; പ്രതിഷേധിച്ച് വനിതാകോൺസ്റ്റബിൾ ട്രെയിനിമാർ

പരിശീലനകേന്ദ്രത്തില്‍ അടിസ്ഥാനസൗകര്യങ്ങളില്ലാത്തതില്‍ പ്രതിഷേധിച്ച് ഉത്തര്‍ പ്രദേശിലെ നൂറുകണക്കിന് വനിതാ കോണ്‍സ്റ്റബിള്‍...

Read More >>
ദുബൈയിൽ നിന്നെത്തിയ ദമ്പതികളുടെ അസാധാരണ നടത്തം, വയറിന് ചുറ്റും വീക്കം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 28 കിലോ സ്വർണം

Jul 23, 2025 03:02 PM

ദുബൈയിൽ നിന്നെത്തിയ ദമ്പതികളുടെ അസാധാരണ നടത്തം, വയറിന് ചുറ്റും വീക്കം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 28 കിലോ സ്വർണം

വസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച് 28 കിലോ സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ...

Read More >>
 കളിചിരി നോവായി; കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

Jul 23, 2025 02:45 PM

കളിചിരി നോവായി; കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

കെട്ടിടത്തിന്റെ 12ാം നിലയിലെ ബാൽകണിയിൽ കളിച്ചുകൊണ്ടിരിക്കെ താഴെ വീണ് പിഞ്ച് കുഞ്ഞിന്...

Read More >>
Top Stories

//Truevisionall