സ്റ്റാറ്റസിൽ പുതിയ അപ്ഡേറ്റുകളുമായി വാട്ട്‌സ്ആപ്പ്. വോയ്‌സ് സ്റ്റാറ്റസിലേക്കുള്ള പ്രൈവസി സെറ്റിങ്സ്, സ്റ്റാറ്റസുകൾക്ക് റിപ്ലൈ ആയി നല്കുന്ന ഇമോജി റിയാക്ഷനുകൾ, സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലെ ലിങ്ക് പ്രിവ്യൂകൾ എന്നിവ ഉൾപ്പെട്ടതാണ് പുതിയ അപ്ഡേറ്റ്. വരും ആഴ്ചകളിൽ ഈ ഫീച്ചറുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

ഓരോ തവണ പോസ്റ്റുചെയ്യുമ്പോഴും അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ആർക്കൊക്കെ കാണാനാകുമെന്ന് തീരുമാനിക്കാന് പുതിയ സ്വകാര്യത ഓപ്ഷൻ ഉപയോക്താക്കളെ അനുവദിക്കും. 30 സെക്കൻഡ് വരെയുള്ള വോയ്‌സ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പങ്കിടാനുള്ള കഴിവും ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഇമോജി ഉപയോഗിച്ച് സ്റ്റാറ്റസ് അപ്‌ഡേറ്റുകളോട് റിയാക്ട് ചെയ്യാനും കഴിയും.
വാട്ട്‌സ്ആപ്പിന്റെ ഒരു ബ്ലോഗ് പോസ്റ്റ് അനുസരിച്ച്, വോയ്‌സ് സ്റ്റാറ്റസ് ഷെയർ ചെയ്യാനും, പുതിയ സ്റ്റാറ്റസ് പ്രൊഫൈൽ റിംഗുകൾ, സ്റ്റാറ്റസിനെക്കുറിച്ചുള്ള ലിങ്ക് പ്രിവ്യൂ, കൂടുതൽ വിപുലമായ സ്വകാര്യത ഓപ്‌ഷൻ എന്നിവ ഉൾപ്പെടെയുള്ള അഞ്ച് പുതിയ സവിശേഷതകളും അപ്ഡേറ്റുകളും വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിലേക്ക് ആഡ് ചെയ്യാനും കഴിയും. ഒരു സ്റ്റാറ്റസ് ഇടുമ്പോൾ അവരുടെ സ്വകാര്യതാ സെറ്റിങ്സ് അപ്‌ഡേറ്റ് ചെയ്യാനും ഓരോ തവണ അപ്‌ഡേറ്റ് ചെയ്യുമ്പോഴെല്ലാം ആർക്കൊക്കെ അവരുടെ സ്റ്റാറ്റസ് കാണാനാകുമെന്ന് സെലക്ട് ചെയ്ത് പുതിയ സ്വകാര്യത ഓപ്ഷൻ സെറ്റ് ചെയ്യാനും ഉപയോക്താക്കൾക്ക് കഴിയും.
Good news for status lovers; WhatsApp with new update
