സ്റ്റൈലിഷ് ലുക്കിൽ മലൈക അറോറ; ചിത്രങ്ങൾ കാണാം

സ്റ്റൈലിഷ് ലുക്കിൽ മലൈക അറോറ; ചിത്രങ്ങൾ കാണാം
Feb 3, 2023 11:07 PM | By Vyshnavy Rajan

ഫിറ്റ്നസിൻറെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്ന ബോളിവുഡ് താരമാണ് മലൈക അറോറ. ബ്യൂട്ടിടിപ്സും വർക്കൗട്ട് വീഡിയോകളുമൊക്കെയായി സോഷ്യൽ മീഡിയയിലും സജീവമാണ് മലൈക.

ഇപ്പോഴിതാ പുതിയൊരു ഫോട്ടോ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മലെെക. സ്ലീക്ക് ബ്ലാക്ക് മിഡി ഡ്രസാണ് താരം ധരിച്ചിരിക്കുന്നത്.

ഫാഷൻ ഡിസൈനറായ സീന സാക്കിയാണ് മലെെകയുടെ കറുത്ത വസ്ത്രം ഡിസെെൻ ചെയ്തിരിക്കുന്നത്. ചെറിയ സ്റ്റഡ് കമ്മലും കറുത്ത പോയിന്റഡ് ഹീലുകളും താരം ധരിച്ചിട്ടുണ്ട്. ചുവപ്പ് നിറത്തിലുള്ള നെയിൽ പോളിഷാണ് ഉപയോ​ഗിച്ചിരിക്കുന്നത്.

ഐലൈനർ, ഐ ഷാഡോ, മസ്‌കര, ലെെറ്റ് ലിപ് ഷെയ്‌ഡ്, ലൈറ്റ് കോണ്ടറിംഗ് എന്നിവയും മലെെക ഈ ഫോട്ടോ ഷൂട്ടിനായി ഉപയോ​ഗിച്ചിട്ടുണ്ട്. സാരിയിൽ മനോഹരിയായുള്ള ഫോട്ടോയും അടുത്തിടെ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.


റീ​ഗൽ റെഡ് നിറത്തിലുള്ള പട്ടുസാരിയുടുത്ത് നിൽക്കുന്ന മലൈകയുടെ വെെറലായിരുന്നു. ചുവപ്പിൽ ​ധാരാളം ​ഗോൾഡൻ വർക്കുകളുള്ള സാരിയാണ് അന്ന് ധരിച്ചിരുന്നത്. സാരിയോടിണങ്ങുന്ന ആഭരണങ്ങളും മലൈക ധരിച്ചിട്ടുണ്ട്.

ചുവപ്പ് നിറത്തിലുള്ള ചോക്കറിനൊപ്പം കഴുത്തു നിറഞ്ഞു കിടക്കുന്ന ഇഴകളായുള്ള നെക്ലസും പരമ്പരാ​ഗത ശൈലിയിലുള്ള വളകളും കമ്മലുമാണ് താരം അണിഞ്ഞിരുന്നത്. താരത്തിന്‍റെ ബ്ലൂ ബ്രാലെറ്റും ജാക്കറ്റുമൊക്കെ ധരിച്ച് കൊണ്ടുള്ള സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളും വെെറലായിരുന്നു.

ദേഹത്തോട് ചേര്‍ന്നുകിടക്കുന്ന സ്ട്രാപ്‌ലെസ് ബ്ലൂ ബ്രാലെറ്റാണ് ഔട്ട്ഫിറ്റിന്‍റെ പ്രത്യേകത. ബ്ലൂ പാന്‍സും ജാക്കറ്റും ആണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തതിരുന്നത്. ബിഭു മോഹാപാത്രയാണ് വസ്ത്രം ഡിസൈന്‍ ചെയ്തിരുന്നത്. സില്‍ക്ക് മെറ്റിരിയലിലുള്ളതാണ് ഡ്രസ്സ്. മലൈകയുടെ സ്റ്റൈലിസ്റ്റ് ആണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

Malaika Arora in a stylish look; See pictures

Next TV

Related Stories
പേസ്റ്റൽ സാരിയിൽ മനോഹരിയായി നിത അംബാനി

May 10, 2025 03:15 PM

പേസ്റ്റൽ സാരിയിൽ മനോഹരിയായി നിത അംബാനി

പേസ്റ്റൽ സാരിയിൽ മനോഹരിയായി നിത...

Read More >>
 പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

May 4, 2025 10:38 PM

പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ...

Read More >>
'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

Apr 28, 2025 11:15 AM

'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

സാരിയും സല്‍വാറും അണിഞ്ഞ് ട്രഡീഷണല്‍ ലുക്കിലാണ് താരം പ്രൊമോഷനുകള്‍ക്ക്...

Read More >>
Top Stories










GCC News