കോഴിക്കോട്: മലബാറിൽ ആദ്യമായി കോഴിക്കോട് നഗരം ചുറ്റിചുറ്റിക്കാണാൻ കെ.എസ്.ആർ.ടി.സി ബസ് സർവിസ് തുടങ്ങി. കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര എന്ന പേരിൽ ആരംഭിച്ച ബസ് സർവിസ് ജില്ല കലക്ടർ ഡോ. എൻ. ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി ഫ്ലാഗ് ഓഫ് ചെയ്തു.

ചരിത്രസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്നതിലൂടെ വിദ്യാർഥികളുടെ അറിവ് വർധിപ്പിക്കാനാകുമെന്ന് കലക്ടർ.മലബാറിനെ സംബന്ധിച്ചിടത്തോളം വളരെയധികം ചരിത്രപ്രാധാന്യമുള്ള നഗരമാണ് കോഴിക്കോട് എന്നും . കാപ്പാട് പോലെ ടൂറിസം കേന്ദ്രങ്ങളിലും ഇത്തരം ബസ് സർവിസുനടത്തിയാൽ ഉചിതമായിരിക്കുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
കൂടാതെ വിദ്യാർഥികൾക്കൊപ്പം ജില്ല കലക്ടറുംആനവണ്ടിയിൽ നഗരം ചുറ്റി. കെ.എസ്.ആർ.ടി.സി ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്ന തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടപ്പാ ക്കുന്ന ടൂർ പാക്കേജിന്റെ ഭാഗമായാണ് ‘നഗരം ചുറ്റാം ആനവണ്ടിയിൽ’ ’ എന്ന യാത്ര സംഘടിപിച്ചത് . ബബജറ്റ് ടൂറിസം സെല്ലുമായി കൈകോർത്ത് കൊണ്ട് 200ഓളം ട്രിപ്പുകൾ ആണ് ജില്ലയിൽ നടത്തുക.
A journey through the land of Samuthiri to know Kozhikode; The district collector flagged off.
