വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മൂന്ന് തരം ദോശകള്‍, എങ്ങനെയാണെന്ന് തയ്യാറാക്കുന്നത് എന്ന് നോക്കാം ...

വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മൂന്ന് തരം ദോശകള്‍, എങ്ങനെയാണെന്ന് തയ്യാറാക്കുന്നത് എന്ന് നോക്കാം ...
Feb 2, 2023 12:50 PM | By Susmitha Surendran

ദോശയെന്നാല്‍ മിക്കവരുടെയും ഇഷ്ടഭക്ഷണമാണ്.  സാധാരണഗതിയില്‍ ഉഴുന്ന്, അരി എന്നിവ അരച്ചാണ് ദോശയ്ക്കുള്ള മാവ് തയ്യാറാക്കുന്നത്. ഇത് അരച്ച് തയ്യാറാക്കിയ ശേഷം ഒരു രാത്രിയോ അല്ലെങ്കില്‍ മണിക്കൂറുകളോ വെച്ച് പുളിപ്പിച്ച ശേഷമാണ് ദോശ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ഉഴുന്നും അരിയും കൊണ്ടല്ലാതെയും ദോശയ്ക്കുള്ള മാവ് നമുക്ക് തയ്യാറാക്കാവുന്നതാണ്.

അതായത് മറ്റ് പല രീതിയിലും ദോശ പരീക്ഷിക്കാവുന്നതാണ്. ഇത്തരത്തില്‍ ഏറ്റവും എളുപ്പത്തില്‍ കുറഞ്ഞ സമയം കൊണ്ട് ചെയ്തെടുക്കാവുന്ന മൂന്ന് തരം ദോശകളെ കുറിച്ചാണിനി പങ്കുവെയ്ക്കുന്നത്.

ഒന്ന്...

ആട്ട കൊണ്ട് തയ്യാറാക്കുന്ന ദോശയാണ് ഇതില്‍ ആദ്യം പരിചയപ്പെടുത്തുന്നു. ധാരാളം പേര്‍ക്ക് ഇത് അറിയാമായിരിക്കും. എങ്കിലും ചിലരെങ്കിലും ഇപ്പോഴും ഇത് പരീക്ഷിക്കാത്തവരായി കാണും.

ആട്ട ദോശ തയ്യാറാക്കുന്നതിനായി അരക്കപ്പ് ആട്ട, അരക്കപ്പ് അരിപ്പൊടി, ഉപ്പ്, രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത്, അല്‍പം കറിവേപ്പില, ജീരകം എന്നിവ വെള്ളമൊഴിച്ച് നന്നായി കലക്കി, ദോശമാവിന്‍റെ പരുവത്തിലാക്കിയെടുക്കുക. ഇനിയിത് ചട്ടി ചൂടാക്കി എണ്ണ തേച്ച് പതിയെ ഓരോന്നായി ചുട്ടെടുക്കാം. ചട്ണിക്കൊപ്പം തന്നെ ഇത് കഴിക്കാവുന്നതാണ്.

രണ്ട്...

ആരോഗ്യകാര്യങ്ങളില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തുന്നവര്‍ നിര്‍ബന്ധമായും ഡയറ്റിലുള്‍പ്പെടുത്തുന്നൊരു വിഭവമാണ് ഓട്ട്സ്. ഓട്ട്സ് വെറുതെ വെള്ളത്തിലോ അല്ലെങ്കില്‍ പാലിലോ ചേര്‍ത്ത് വേവിച്ച് കഴിക്കുന്നതാണ് സാധാരണ രീതി. എന്നാല്‍ ഓട്ട്സ് വെച്ചും പെട്ടെന്ന് തന്നെ ദോശ ഉണ്ടാക്കിയെടുക്കാവുന്നതാണ്.

ഇത് ഇപ്പോഴും പലര്‍ക്കും അറിയില്ലെന്നതാണ് സത്യം. ഓട്ട്സ് ദോശ തയ്യാറാക്കുന്നതിനായി ഒരു കപ്പ് റോള്‍ഡ് ഓട്ട്സ് ചെറുതായി വറുത്ത ശേഷം ചൂടാൻ വെയ്ക്കുക. ഇനിയിതിലേക്ക് അര ടീസ്പൂണ്‍ ഉലുവ കൂടി ചേര്‍ത്ത് എല്ലാം ഒന്ന് പൊടിച്ചെടുക്കുക.

ഇതിന് ശേഷം ഒരു സ്പൂണ്‍ റവയും ഒരു സ്പൂണ്‍ അരിപ്പൊടിയും ( അരിപ്പൊടിയില്ലെങ്കില്‍ ആട്ട) ചേര്‍ക്കുക. ഇനി, ഒരു സ്പൂണ്‍ തൈര്, ഉപ്പ്, അല്‍പം കുരുമുളകുപൊടി, കായം, കറിവേപ്പില, ഒരു സ്പൂണ്‍ ഗ്രേറ്റ് ചെയ്ത ഇഞ്ചി എന്നിവ വെള്ളവും ചേര്‍ത്ത് മാവിന്‍റെ പരുവത്തിലാക്കി 15-20മിനുറ്റ് വെയ്ക്കാം.

ഇതിന് ശേഷം പൊടിയായി അരിഞ്ഞ പച്ചമുളക് ഒരു സ്പൂണ്‍, അല്‍പം സവാള പൊടിയായി അരിഞ്ഞത്, മല്ലിയില അരിഞ്ഞത് (ആവശ്യമെങ്കില്‍) എന്നിവയും ചേര്‍ത്ത് യോജിപ്പിച്ചെടുക്കാം. വേണമെങ്കില്‍ അല്‍പം കൂടി വെള്ളം ഈ സമയം ചേര്‍ക്കാം. ശേഷം ചട്ടി ചൂടാക്കി ഓരോന്നായി ദോശ ചുട്ടെടുക്കാം.

ചട്ണി തന്നെയാണ് ഓട്ട്സ് ദോശയ്ക്കും നല്ലൊരു കോംബോ. ഇത് വെറുതെയും കഴിക്കാവുന്നതാണ്. ഇതിലേക്ക് ചേര്‍ക്കുന്ന ചേരുവകളെല്ലാം ഇഷ്ടാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.


മൂന്ന്...

മൂന്നാമതായി കടലമാവ് കൊണ്ട് തയ്യാറാക്കുന്ന ദോശയെ കുറിച്ചാണിനി പങ്കുവെയ്ക്കുന്നത്. ഇതിനായി ഒരു പാത്രത്തില്‍ ഒരു കപ്പ് കടലമാവെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ചെറിയ ജീരകം, അല്‍പം മഞ്ഞള്‍പ്പൊടി, ഒരു നുള്ള് കായം, അല്‍പം മുളകുപൊടി, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് മാവിന്‍റെ പരുവത്തില്‍ കലക്കിയെടുക്കുക.

ഇനിയീ മാവ് ചട്ടി ചൂടാക്കിയ ശേഷം ദോശയായി ചുട്ടെടുക്കാം. വളരെ രുചികരമാണ് കടലമാവ് കൊണ്ട് തയ്യാറാക്കുന്ന ഈ ദോശ. ഇതിനൊപ്പം സാമ്പാറോ ചട്ണിയോ എല്ലാം കഴിക്കാവുന്നതാണ്.

Let's see how to prepare three types of dosa that are very easy to prepare...

Next TV

Related Stories
#juice |ഈ ചൂടത്ത് ഒന്ന് കൂളാകാം; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്

Apr 23, 2024 11:32 AM

#juice |ഈ ചൂടത്ത് ഒന്ന് കൂളാകാം; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്

മാങ്ങയുടെ സീസൺ അല്ലെ . മാമ്പഴമാക്കാൻ വച്ച് പഴുപ്പിച്ച് കളയണ്ട....

Read More >>
#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

Apr 17, 2024 07:34 PM

#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

വളരെ എളുപ്പം നേന്ത്രപ്പഴം കൊണ്ട് രുചികരമായ പായസം തയ്യാറാക്കാം ...

Read More >>
#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

Apr 6, 2024 02:11 PM

#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

ഈ വിഷുസദ്യയ്ക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ...

Read More >>
#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

Apr 4, 2024 04:00 PM

#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

ഈ വിഷുവിന് സദ്യയ്ക്കൊപ്പം കഴിക്കാൻ രുചികരമായ പായസവും ബോളിയും...

Read More >>
#cookery|ക്രീമി ലോഡഡ്ഡ്  ചിക്കൻ സാൻഡ്‌വിച്ച്

Mar 30, 2024 09:39 AM

#cookery|ക്രീമി ലോഡഡ്ഡ് ചിക്കൻ സാൻഡ്‌വിച്ച്

ഈ റമദാൻ മാസത്തിൽ വളരെ ഈസി ആയി തയ്യറാക്കാൻ സാധിക്കുന്ന ഒരു സാൻഡ്‌വിച്ച്...

Read More >>
#cookery | പെസഹ അപ്പവും പാലും  തയ്യാറാക്കിയാലോ

Mar 27, 2024 04:48 PM

#cookery | പെസഹ അപ്പവും പാലും തയ്യാറാക്കിയാലോ

പുളിപ്പില്ലാത്ത അപ്പം അഥവാ ഇണ്ട്രി അപ്പം എന്നറിയപ്പെടുന്ന ഇത് പെസഹാ വ്യാഴത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു...

Read More >>
Top Stories