കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഒരു വിദ്യാർത്ഥിയുടെ മരണത്തെ കുറിച്ചാണ് കേരളം ചർച്ച ചെയ്യുന്നത് .കാസർഗോഡ് തലക്ലായി സ്വദേശിനിയായ അനുശ്രീ പാർവതി എന്ന പതിനെട്ടുകാരിയുടെ മരണം . ജനുവരി ഏഴിനായിരുന്നു അനുശ്രീ മരിച്ചത്.

മരണകാരണം കുഴിമന്തി കഴിച്ചുണ്ടായ ഭക്ഷ്യ വിഷബാധ കാരണമാണെന്ന് ആദ്യം പുറത്തു വന്നു .പിന്നാലേ കുഴിമന്തി വാങ്ങിയ കട പരിശോധിച്ചു ,പൂട്ടിച്ചു .അതൊന്നു മാത്രമല്ല ,കേരളത്തിലെ എല്ലാ ഹോട്ടലുകളിലും റൈഡ് നടത്തി പഴകിയ ഭക്ഷണം പിടികൂടി പല ഹോട്ടലുകളും പൂട്ടിച്ചു .
ഒരാൾ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചെന്നു കേൾക്കുമ്പോൾ മാത്രം ഉണ്ടാകുന്ന ഒരു സമ്പ്രദായം എന്ന് വേണമെങ്കിൽ പറയാം .കുറച്ചു നാൾ ഇത് പോലെ റൈഡും പാഴാക്കിയത് പിടിക്കലും പൂട്ടിക്കലുമൊക്കെ കാണും . ഇനി അടുത്ത റൈഡ് വരണമെങ്കിൽ ആർക്കെങ്കിലും എന്തെങ്കിലും ആകണമെന്ന മട്ടിലാണ് ആരോഗ്യ വകുപ്പിന്റെ നീക്കങ്ങൾ .
അങ്ങനെ തകൃതിയായി റൈഡ് ഒക്കെ നടക്കുമ്പോഴാണ് അനുശ്രീയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വരുന്നത് .മരണകാരണം ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതരമായ അണുബാധമൂലമെന്നാണ് .ഡിഎംഒ തയ്യാറാക്കിയ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറുകയും ചെയ്തു .
അടുത്ത ദിവസം അനുശ്രീയുടെ മരണം ആത്മഹത്യ ആണെന്നും പുറത്തു വന്നു .തെളിവായി ആത്മഹത്യ കുറിപ്പുകളും കണ്ടെടുത്തു .അന്വേഷണം അതിന്റെ വഴിക്ക് ..വീട്ടുകാരുടെ മൊഴി എടുക്കൽ ,ഫോൺ പരിശോധന അങ്ങനെ ഭക്ഷ്യ വിഷബാധയേറ്റ മരണം ആത്മത്യയായി .
എന്നാൽ ,അതല്ല ഇവുടത്തെ വിഷയം . എന്താണ് സത്യമെന്നറിയാതെ വാർത്തകൾ പ്രചരിക്കുന്നു, അത് ചർച്ചകൾ ആകുന്നു . അനുശ്രീയുടെ മരണം ഹലാൽ മരണമെന്നും ഹറാം മരണമെന്നും പ്രചരിപ്പിക്കുകയുണ്ടായി .ഭക്ഷണം വാങ്ങിയ ഹോട്ടൽ ഇതിന്റെ പേരിൽ തല്ലി തകർത്തു. അക്രമം അഴിച്ചു വിട്ടു . കുഴിമന്തി നിരോധിക്കണം എന്ന് വരെ ഉയർന്നു .
തെറ്റായ വ്യാഖ്യാനത്തിലൂടെ പൊതു സമൂഹത്തെ ഒന്നാകെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത് . പെൺകുട്ടിയുടെ മരണത്തിന് കാരണം അറേബ്യൻ ഫുഡ് ആയതു കൊണ്ട് കട തകർത്തു , ഉടമയെ ജയിലിലിടുകയും ചെയ്തു . ഒരു തെറ്റായ വാർത്തയിലൂടെ ഉണ്ടായ ഭവിഷ്യത്ത് ഒരുപാടാണ് . ഇതിവിടെ തീരുന്നില്ല ..ഇനിയും ഇതുപോലെ അനുശ്രീമാർ ഉണ്ടാകും ..അപ്പോഴും കഴിഞ്ഞ ദിവസങ്ങളിൽ നടന്നത് പോലെ തന്നെ നടക്കും .

Article by നൗറിൻ മിനാറ. കെ. എം.
ബിഎ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ ( മധുരൈ കാമരാജ് യൂണിവേഴ്സിറ്റി ) സബ് എഡിറ്റർ - ട്രൂവിഷന് ന്യൂസ് ACV News Thalasseri ( 6 month trainy ), City Vision News Kannur ( 4 year experience - Sub Editor, Reporter, News anchoring )
First food poisoning, then suicide... happened after Anushree's death
