എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കേസെടുത്ത് പൊലീസ്

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കേസെടുത്ത് പൊലീസ്
Dec 2, 2022 02:27 PM | By Vyshnavy Rajan

മുംബൈ : എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികൾ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മുംബൈയിലെ സിവിക് സ്‌കൂളിലാണ് 13 വയസ്സുള്ള രണ്ട് ആൺകുട്ടികൾ ചേർന്ന് സഹപാഠിയെ പീഡിപ്പിച്ചത്.

സ്കൂളിലെ ക്ലാസ് മുറിയിൽ വച്ചായിരുന്നു പീഡനം. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. തിങ്കളാഴ്ചയാണ് സംഭവം. നൃത്തപരിശീലനത്തിനായി പെൺകുട്ടി ക്ലാസ് മുറിയിൽ നിന്ന് ഇറങ്ങിയപ്പോഴാണ് സഹപാഠികൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

രണ്ട് പ്രതികളും സാഹചര്യം മുതലെടുത്ത് കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പെൺകുട്ടി തന്റെ ദുരനുഭവം വീട്ടുകാരുമായി പങ്കുവച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ ആൺകുട്ടികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) സെക്ഷൻ 376 ഡിഎ (പതിനാറ് വയസ്സിൽ താഴെയുള്ള സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുക), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) എന്നീ വകുപ്പുകൾ പ്രകാരവും പൊലീസ് കേസെടുത്തു.

പ്രായപൂർത്തിയാകാത്ത പ്രതികളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി, ദക്ഷിണ മുംബൈയിലെ ജുവനൈൽ തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ചു. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

Class 8 student gang-raped; Police registered a case

Next TV

Related Stories
#aarathideath | കൊന്നതിന് രണ്ട് കാരണങ്ങളെന്ന് ശ്യാം, 70 ശതമാനം പൊള്ളൽ; മജിസ്ട്രേറ്റിന് മൊഴി കൊടുത്ത് ആരതിയുടെ ഭർത്താവ്

Feb 20, 2024 10:22 AM

#aarathideath | കൊന്നതിന് രണ്ട് കാരണങ്ങളെന്ന് ശ്യാം, 70 ശതമാനം പൊള്ളൽ; മജിസ്ട്രേറ്റിന് മൊഴി കൊടുത്ത് ആരതിയുടെ ഭർത്താവ്

ആരതി ജോലിയ്ക്ക് പോകുമ്പോൾ പുറകെ പോകുകയും പലപ്പോഴും വഴക്കിടുകയും ചെയ്യുന്ന പതിവും സാംജി...

Read More >>
#murder | റിട്ടയേഡ് എസ്ഐയെ സഹോദരിയുടെ മകൻ വെട്ടി കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ

Feb 20, 2024 07:58 AM

#murder | റിട്ടയേഡ് എസ്ഐയെ സഹോദരിയുടെ മകൻ വെട്ടി കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ

മറയൂർ സർക്കാർ ഹൈസ്കൂളിന് സമീപത്തുവെച്ചായിരുന്നു...

Read More >>
#murdercase | സിനിമാ സ്റ്റൈൽ പ്രതികാരം: സഹോദരന്റെ ഘാതകരെ ഒന്നൊന്നായി കൊന്നു; അവസാന കൊലയ്ക്കുമുൻപ് പിടിയിൽ

Feb 19, 2024 02:11 PM

#murdercase | സിനിമാ സ്റ്റൈൽ പ്രതികാരം: സഹോദരന്റെ ഘാതകരെ ഒന്നൊന്നായി കൊന്നു; അവസാന കൊലയ്ക്കുമുൻപ് പിടിയിൽ

പഞ്ചായത്ത് പ്രസിഡന്റായിരുന്ന സുരേഷ് കുമാറിന്റെ സഹോദരന്‍ വിജയകുമാര്‍ 2012-ലായിരുന്നു ആറംഗ സംഘത്തിന്റെ ആക്രമണത്തില്‍...

Read More >>
#murder |  മകനെ പട്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി; അച്ഛന്‍ അറസ്റ്റില്‍

Feb 19, 2024 01:15 PM

#murder | മകനെ പട്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി; അച്ഛന്‍ അറസ്റ്റില്‍

പരിക്കേറ്റ ബൈജുവിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കില്ലും പരിക്ക് ഗുരുതര ആയതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍...

Read More >>
Top Stories