#ArjunMissing | അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; വിശദ മൊഴി രേഖപ്പെടുത്തി, കേസെടുത്ത് സൈബർ പൊലീസ്

#ArjunMissing | അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; വിശദ മൊഴി രേഖപ്പെടുത്തി, കേസെടുത്ത് സൈബർ പൊലീസ്
Jul 26, 2024 10:52 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിൽ കോഴിക്കോട് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

സൈബർ ആക്രമണത്തിനെതിരെ കുടുംബം കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഇന്ന് പരാതിക്കാരുടെ വിശദ മൊഴി രേഖപ്പെടുത്തി. അർജുന്റെ അമ്മയുടെ പ്രതികരണഭാഗം എഡിറ്റ് ചെയ്തായിരുന്നു പ്രചരണം നടത്തിയത്.

അതിനിടെ, ഷിരൂർ രക്ഷാ ദൗത്യത്തിൽ പ്രതിരോധ മന്ത്രിക്കും കർണാടക മുഖ്യമന്ത്രിക്കും കത്തയച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

അടിയന്തരമായി കൂടുതൽ സഹായം എത്തിക്കണമെന്നും കൂടുതൽ മുങ്ങൽ വിദഗ്ധരെ വിന്യസിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നേവിയുടെ അത്യാധുനിക ഉപകരണങ്ങൾ എത്തിക്കണം, സത്തേൺ, ഈസ്റ്റേൺ നേവൽ കമാൻഡുകളിൽ നിന്ന് മുങ്ങൽ വിദഗ്ധരെ എത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം കർണാടകവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കൂടുതൽ വിദഗ്ധരും ഉപകരണങ്ങളും രക്ഷാദൗത്യത്തെ വലിയ തോതിൽ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കനത്ത മഴയായതിനാൽ‌ ഇന്ന് മുങ്ങൽ വിദഗ്ധർക്ക് നദിയിലേക്ക് ഇറങ്ങാൻ സാധിച്ചില്ല. അടിയൊഴുക്ക് ശക്തമായതിനാലാണ് മുങ്ങൽ വിദഗ്ധർക്ക് നദിയിലേക്ക് ഇറങ്ങാൻ സാധിക്കാതിരുന്നത്.

ഐബോഡ് സംഘത്തിന്റെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തെരച്ചിലിൽ നിർണായകമാണ്. വെള്ളത്തിനടിയിൽ പ്രവർത്തിപ്പിക്കാവുന്ന ക്യാമറ ഉപയോഗിച്ചും വ്യക്തതയുള്ള ചിത്രം കിട്ടാനായി ശ്രമം നടത്തുന്നുണ്ട്.

രണ്ട് ലോങ് ബൂം എസ്കവേറ്ററുകൾ പുഴക്കരികിലെ മണ്ണ് നീക്കിയും പരിശോധന നടത്തിയിരുന്നു.

#Cyber ​​#attack #Arjun's #family #Cyber #​​police #recorded #detailed #statement #registered #case

Next TV

Related Stories
#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

Sep 7, 2024 11:08 PM

#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച...

Read More >>
#ganja |    'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 7, 2024 10:41 PM

#ganja | 'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

രണ്ടര കിലോ ഒറീസ ഗോൾഡ് കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്....

Read More >>
#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

Sep 7, 2024 09:41 PM

#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ...

Read More >>
#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

Sep 7, 2024 09:36 PM

#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കടേഷ് ആണ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി ഉത്തരവ്...

Read More >>
#arrest |  ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി,  യുവാവ് അറസ്റ്റിൽ

Sep 7, 2024 09:08 PM

#arrest | ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി, യുവാവ് അറസ്റ്റിൽ

ഇയാളുടെ ഭാര്യ ഈ മെയിലായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് തിരുവല്ല പൊലീസ് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ്...

Read More >>
#PinarayiVijayan | ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ, മുഖ്യമന്ത്രിയെ കണ്ട് ഡിജിപി, കൂടിക്കാഴ്ച നീണ്ടത് ഒന്നരമണിക്കൂർ

Sep 7, 2024 09:05 PM

#PinarayiVijayan | ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ, മുഖ്യമന്ത്രിയെ കണ്ട് ഡിജിപി, കൂടിക്കാഴ്ച നീണ്ടത് ഒന്നരമണിക്കൂർ

എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നിർണായകമായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മുഖ്യമന്ത്രിയുടേയും കൂടിക്കാഴ്ച...

Read More >>
Top Stories