#ShafiParambil | വിമാന കമ്പനികളുടെ കൊള്ള: ഷാഫിയുടെ പ്രമേയത്തിൽ നടപടി; കമ്പനികളുടെ യോഗം വിളിക്കാൻ നിർദേശം

#ShafiParambil | വിമാന കമ്പനികളുടെ കൊള്ള: ഷാഫിയുടെ പ്രമേയത്തിൽ നടപടി; കമ്പനികളുടെ യോഗം വിളിക്കാൻ നിർദേശം
Jul 26, 2024 11:27 PM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) വിമാന നിരക്ക് വർധനക്കെതിരെ ഷാഫി പറമ്പി​ലിന്റെ പ്രമേയത്തിൽ നടപടിയെടുത്ത് വിമാനക്കമ്പനികളുടെ യോഗം വിളിക്കാൻ ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിനോട് ആവശ്യപ്പെട്ടു.

വ്യാഴാഴ്ച ചോദ്യോത്തരവേളയിൽ വിഷയമുന്നയിച്ച ഷാഫി പറമ്പിൽ വെള്ളിയാഴ്ച സ്വകാര്യ പ്രമേയമായും ഇതുന്നയിച്ചപ്പോഴാണ് സ്പീക്കർ ഇക്കാര്യം ആവശ്യപ്പെട്ടത്.

സ്പീക്കറുടെ നി​ർദേശം മാനിക്കുമെന്ന് മന്ത്രി സഭക്ക് ഉറപ്പു നൽകി. ശനിയാഴ്ചത്തെ എയർ ഇന്ത്യ കൊച്ചി-ദുബൈ ‘എ.ഐ 933’ വിമാനത്തിൽ കേവലം നാല് സീറ്റുകൾ ബാക്കി കിടക്കുമ്പോൾ 19,062 രൂപയാണ് ടിക്കറ്റ് നിരക്ക്.

എന്നാൽ അ​തേ വിമാനത്തിൽ ഓഗസ്റ്റ് 31ന് ഏഴ് സീറ്റുകൾ ബാക്കിയുള്ളപ്പോൾ 77,543 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഇതെങ്ങിനെയാണ് നീതീകരിക്കാനാകുകയെന്ന് ഷാഫി പറമ്പിൽ ചോദിച്ചു. ഒരു വിമാനക്കമ്പനിയല്ല, എല്ലാ വിമാനക്കമ്പനികളുമിതാണ് ചെയ്യുന്നത്.

ഗൾഫിലെ പ്രവാസികൾ ഭൂരിഭാഗവും സമ്പന്നരല്ലെന്നും ഭക്ഷണത്തിനും താമസത്തിനും പോലും പ്രയാസപ്പെടുന്നവരാണെന്നും ഷാഫി ഓർമിപ്പിച്ചു.

അവരിൽ പലരും മാതാപിതാക്കളുടെ ചികിൽസക്കും മക്കളുടെ സ്കൂൾ പഠനത്തിനും ഗൾഫിൽ കഴിയുന്നവരാണ്. വ്യാഴാഴ്ച മന്ത്രി നൽകിയ മറുപടി ജനങ്ങൾക്ക് ചില പ്രതീക്ഷകൾ നൽകിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാറിന്റെ ഇടപെടലിന് അവർ കാത്തിരിക്കുകയാണെന്നും ഷാഫി പറഞ്ഞതോടെ വിഷയത്തിൽ സ്പീക്കർ ഓം ബിർള ഇട​​പെട്ടു.

ഈ വിഷയത്തിൽ വിമാനക്കമ്പനികളെ വിളിച്ച് ചർച്ച നടത്തണമെന്ന് സ്പീക്കർ മന്ത്രിയോട് ആവശ്യപ്പെട്ടു. അതിന് തയാറാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ലോക്സഭക്ക് ഉറപ്പു നൽകി.

ഗൾഫ് മേഖലയിലെ വിമാന നിരക്കിലെ അനിയന്ത്രിതമായ വാർധനവിനെ സംബന്ധിച്ച് വിശദമായ പ്രത്യേക അന്വേഷണം നടത്തി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ഷാഫി പറമ്പിൽ അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തെ പിന്തുണച്ച് എൻ.കെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.

ഗൾഫ് മേഖലയിലെ വിമാന കമ്പനികൾ ഈടാക്കുന്ന നിരക്ക് പകൽ കൊള്ളക്ക് സമാനമാണ്. ഗൾഫ് യാത്രികരെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികളുടെ നടപടി നിയന്ത്രിക്കാൻ ശക്തമായ സംവിധാനം ഉണ്ടാകണം.

അനിയന്ത്രിതമായുണ്ടാക്കുന്ന വിമാനം നിരക്ക് നിയന്ത്രിക്കാനും പരിശോധിക്കാനും അർദ്ധ ജുഡീഷ്യൽ സ്വഭാവം ഉള്ള സംവിധാനത്തിന് രൂപം നൽകണം. ഇതിനായി എയർക്രാഫ്റ്റ് നിയമ ഭേദഗതി ചെയ്യണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.

#Robbery #AirlineCompanies #Action #Shafiparambil #Motion #proposal #call #meeting #companies

Next TV

Related Stories
#accident | ഗണേശ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം മറിഞ്ഞു; അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Sep 7, 2024 09:47 PM

#accident | ഗണേശ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം മറിഞ്ഞു; അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

വാഹനം താരികെരെ ടൗണിൽ പ്രവേശിക്കുന്നതിന് മുമ്പ് മറിഞ്ഞു. ശ്രീധറും ധനുഷും സംഭവസ്ഥലത്ത്...

Read More >>
#arrest | പ്രാർഥിച്ചിട്ടും തൻ്റെ ആഗ്രഹം സഫലമാകുന്നില്ല, ക്ഷേത്രത്തിനുള്ളിൽ കോഴി അവശിഷ്ടങ്ങൾ തള്ളി, യുവാവ് അറസ്റ്റിൽ

Sep 7, 2024 09:37 PM

#arrest | പ്രാർഥിച്ചിട്ടും തൻ്റെ ആഗ്രഹം സഫലമാകുന്നില്ല, ക്ഷേത്രത്തിനുള്ളിൽ കോഴി അവശിഷ്ടങ്ങൾ തള്ളി, യുവാവ് അറസ്റ്റിൽ

വിഷയത്തിൽ, സാമുദായിക തലത്തിലുള്ള തെറ്റിദ്ധാരണയും വ്യാജപ്രചാരണവും പ്രതിരോധിക്കാൻ വിശദീകരണവുമായി പൊലീസ് രം​ഗത്തെത്തുകയും...

Read More >>
#buildingcollapse  | മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് അപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം

Sep 7, 2024 08:15 PM

#buildingcollapse | മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് അപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം

സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്ക്, കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന്...

Read More >>
#PoojaKhedkar | സിവിൽ സർവീസ് പരീക്ഷാ തട്ടിപ്പ്; പൂജ ഖേദ്കറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

Sep 7, 2024 07:42 PM

#PoojaKhedkar | സിവിൽ സർവീസ് പരീക്ഷാ തട്ടിപ്പ്; പൂജ ഖേദ്കറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

പൂജയുടെ സെലക്ഷന്‍ യു.പി.എസ്.സി. റദ്ദാക്കി ഒരുമാസത്തിനു ശേഷമാണ്...

Read More >>
#death | ചികിത്സിക്കാൻ ഡോക്ടർമാരില്ല; ആർജി കർ ആശുപത്രിയിൽ യുവാവിന് ദാരുണാന്ത്യം

Sep 7, 2024 03:38 PM

#death | ചികിത്സിക്കാൻ ഡോക്ടർമാരില്ല; ആർജി കർ ആശുപത്രിയിൽ യുവാവിന് ദാരുണാന്ത്യം

അതേസമയം ബിക്രമിന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ആശുപത്രി അധികൃതർ...

Read More >>
#BrijBhushan | ഒളിമ്പിക് മെഡൽ ലഭിക്കാത്തത് ‘ദൈവം നൽകിയ ശിക്ഷ’; വിനേഷ് ഫോഗട്ടിനെ വിമർശിച്ച് ബ്രിജ് ഭൂഷൺ

Sep 7, 2024 03:25 PM

#BrijBhushan | ഒളിമ്പിക് മെഡൽ ലഭിക്കാത്തത് ‘ദൈവം നൽകിയ ശിക്ഷ’; വിനേഷ് ഫോഗട്ടിനെ വിമർശിച്ച് ബ്രിജ് ഭൂഷൺ

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ ലൈംഗികാതിക്രമ പരാതിയുമായി...

Read More >>
Top Stories